തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് ബി.ജെ.പിയോട് വിധേയത്വമുണ്ടെന്നാണെന്ന് രാജ്യത്തെ ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും കരുതുന്നത് എന്ന് സര്‍വേ റിപ്പോര്‍ട്ട്. ലോക്‌നീതിയും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസും (സി.എസ്‌.ഡി.എസ്) പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഏത് പാര്‍ട്ടിയെയാണ് അനുകൂലിക്കുന്നതെന്ന ചോദ്യത്തിന് 82 ശതമാനം മാധ്യമ പ്രവര്‍ത്തകരും മറുപടി പറഞ്ഞത് ബി.ജെ.പിയെ എന്നാണ്. മാധ്യമ പ്രവര്‍ത്തകരുടെയും പ്രേക്ഷകരുടെയും ദൈനംദിന ജീവിതത്തിലുള്ള മാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യം വിലയിരുത്താൻ ലക്ഷ്യമിട്ട് ജൂലൈ 26ന് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ മീഡിയ: ട്രെൻഡുകളും പാറ്റേണുകളും’ എന്ന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്തുടനീളമുള്ള പ്രിന്റ്, ടിവി, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ 206 മാധ്യമപ്രവര്‍ത്തരെ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ സര്‍വേ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. സര്‍വേയില്‍ പങ്കെടുത്ത പത്രപ്രവര്‍ത്തകരില്‍ 75 ശതമാനം പുരുഷന്മാരാണ്. പ്രായം, ഭാഷ, സീനിയോറിറ്റി ലെവല്‍, മീഡിയ അസോസിയേഷൻ എന്നിവയടക്കം പരിഗണിച്ചാണ് പഠനം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക