ആലുവയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് മാര്‍ക്കറ്റിന് പിറകില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മരിച്ചത് ആലുവ ചൂര്‍ണിക്കരയില്‍നിന്ന് കാണാതായ അഞ്ചുവയസ്സുകാരിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ആലുവയില്‍നിന്ന് കഴിഞ്ഞദിവസം അഞ്ചുവയസ്സുകാരിയെ കാണാതായിരുന്നു. ബിഹാര്‍ സ്വദേശികളുടെ മകളായ ചാന്ദ്നി കുമാരിയെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടില്‍നിന്ന് കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശിയായ അസ്ഫാഖ് ആലം എന്നയാള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തെങ്കിലും അമിതമായി മദ്യപിച്ച്‌ ലഹരിയിലായതിനാല്‍ വ്യക്തമായ മൊഴികള്‍ ലഭിച്ചില്ല. പിന്നീട് ലഹരിവിട്ട ശേഷമാണ് കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് ഇയാള്‍ മൊഴി നല്‍കിയത്.ഈ സംഭവങ്ങള്‍ക്കിടെയാണ് ആലുവ മാര്‍ക്കറ്റിന് സമീപം ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള വിവരം പുറത്തുവരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക