കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ ബിജെപിയിലെത്തിയ അനില്‍ ആന്റണി കേന്ദ്ര നേതൃത്വത്തിലേക്ക്. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയാകുമെന്നുള്ള വിവരമാണ് ലഭിക്കുന്നത്. പാര്‍ട്ടി പുറത്തുവിട്ട ദേശീയ ഭാരവാഹി പട്ടികയിലാണ് അനില്‍ ആന്റണി ഇടംപിടിച്ചത്. എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് തുടരും. 13 പേരാണ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുള്ളത്.

കഴിഞ്ഞ ദിവസം അനില്‍ ആന്റണി ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ എത്തിയാണ് അനില്‍ ആന്റണി മോദിയെ കണ്ടത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് അനില്‍ പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അനിലിനെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മുന്നോടിയായി കേരളത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിടുന്നതും ബിജെപിയുടെ ഭാഗമാകുന്നതും. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബിജെപി ആസ്ഥാനത്തായിരുന്നു അനില്‍ ആന്റണിയെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങ് നടന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഒരു കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്ബോള്‍ തന്റെ ലക്ഷ്യം രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു അംഗത്വം സ്വീകരിച്ച ശേഷം അനില്‍ ആന്റണി പ്രതികരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക