പാലാ: വൃക്ക രോഗികള്‍ക്ക് അടിയന്തിരമായി ചെയ്യേണ്ട ഡയാലിസിസ് സൗജന്യമായി നടത്തിക്കൊടുക്കുവാനും ഡയാലിസിസ് കിറ്റുകളും, മരുന്നുകളും വിതരണം ചെയ്യുവാനും ലയണ്‍സ് ക്ലബ്ബുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണെന്നും, നിര്‍ദ്ധനരായ വൃക്ക രോഗികളെ പുനരധിവസിപ്പിക്കുന്നതിനും, അവര്‍ക്ക് മുടങ്ങാതെ ചികിത്സ ലഭ്യമാക്കുന്നതിനും ലയണ്‍സ് ക്ലബ്ബുകള്‍ മുന്‍ഗണന നല്‍കണമെന്നും പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ ആവശ്യപ്പെട്ടു. പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ 202324 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ജോസിന്‍ ബിനോ.

മുന്‍ പ്രസിഡന്‍റ് അഡ്വ. ആര്‍. മനോജ് പാലാ അധ്യക്ഷത വഹിച്ചു. മുന്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. ജോര്‍ജ് മാത്യു സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്തി. പ്രസിഡന്‍റായി ബെന്നി മൈലാടൂരും മറ്റു ഭാരവാഹികളും ചുമതലയേറ്റു. ഉണ്ണി കുളപ്പുറം, മജു പുളിക്കന്‍, മാത്യു കോക്കാട്ട്, ടോമി മാങ്കൂട്ടം, പ്രിന്‍സ് ഓടക്കല്‍, ജോസ് തെങ്ങുംപള്ളി, ശ്രീകുമാര്‍ പാലയ്ക്കല്‍, സാബു ജോസഫ്, അഡ്വ. ജോസഫ് ടി ജോണ്‍, അഡ്വ. ജോസഫ് കണ്ടത്തില്‍, സുരേഷ് എക്സോണ്‍, ജയ്മോന്‍ വലിയമുറത്താങ്കല്‍, സൂരജ് എം.ആര്‍, സജിന്‍ വര്‍ഗ്ഗീസ്, ജോയി ഔസേപ്പറമ്പില്‍, സാജന്‍ തോമസ്, സി. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക