കോന്നിയില്‍ കടുവയുടെ ജഡം കണ്ടെത്തി. കോന്നി ഞള്ളൂരില്‍ വനമേഘലയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തോടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയയത്. കഴിഞ്ഞ ദിവസം അതുമ്ബുംകുളം വരിക്കാഞ്ഞിലില്‍ ആടിനെ കടിച്ച്‌ കൊന്ന കടുവക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് സമീപ പ്രദേശമായ ഞള്ളൂരില്‍ കടുവയുടെ ജഡം കണ്ടെത്തിയത്. വരിക്കാത്തിലില്‍ അനിലിന്റെ ആടിനെയാണ് കടുവ കടിച്ച്‌ കൊന്നത്. വീട്ടുകാര്‍ ബഹളം വയ്യതിനെ തുടര്‍ന്ന് അടിനെ ഉപേക്ഷിച്ച്‌ കടുവ പോവുകയായിരുന്നു.

നാട്ടുകാര്‍ ഭീതിയിലായതോടെ കടുവയെ പിടികൂടാൻ കൂട് അടക്കം സ്ഥാപിച്ച്‌ വനം വകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. അതേസമയം കടുവ, ആടിന്റെ ജഡം കൊണ്ടുപോകാതിരുന്നതിനാല്‍, ശാരീരികമായ എന്തൊ അവശത കടുവയ്ക്ക് ഉണ്ടായിരുന്നിരിക്കാം എന്ന് വനം വകുപ്പിന്റെ വെറ്റനറീ ഡോക്ടര്‍ നിഗമനത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രായാധിക്യത്താലോ, മറ്റ് കടുവകളുമായുള്ള സംഘര്‍ഷത്തിലോ, ആനയുടെ ആക്രമണത്തിലോ, രോഗബാധ കാരണമോ ആവാം കടുവയുടെ ആരോഗ്യ സ്ഥിതി മോശമായതെന്നാണ് വിലയിരുത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ കടുവ ചത്തതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക