വാഹന പ്രേമികള്‍ക്കിടയിലും കായിക പ്രേമികള്‍ക്കിടയിലും ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. ധോണിക്ക് ബൈക്കുകളോടും കാറുകളോടുമുള്ള ഭ്രാന്തമായ സ്‌നേഹം എല്ലാവര്‍ക്കും അറിയാം. ധോണിയെന്ന വാഹനപ്രേമിയെ കുറിച്ചും അദ്ദേഹത്തിന്റെ നിരവധിയായ വാഹന ശേഖരത്തെ നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്.

വിന്റേജ്, ക്ലാസിക് കാറുകളോട് ധോണി ഒരു പ്രത്യേക മമത വെച്ച്‌ പുലര്‍ത്തുന്നു. അത് നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഗരാജ് വീക്ഷിച്ചാല്‍ പെട്ടെന്ന് മനസ്സിലാകും. എംഎസ് ധോണിയുടെ ഗരാജിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് യമഹ RD350 . ഈ ഐക്കണിക് മോട്ടോര്‍സൈക്കിളില്‍ ധോണി ജന്മനാടായ റാഞ്ചിയിലൂടെ കറങ്ങുന്നത് നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. വാഹനപ്രേമികള്‍ക്കിടയില്‍ വളരെ ജനപ്രിയമായ മോട്ടോര്‍സൈക്കിളാണിത്. യമഹയുടെ ഈ മോട്ടോര്‍സൈക്കിള്‍ രണ്ടെണ്ണം ധോണിയുടെ പക്കലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഈ മോട്ടോര്‍സൈക്കിളിന്റെ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുന്‍ ക്രിക്കറ്റ് താരം തന്റെ യമഹ RD350 മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പാടുപെടുന്ന വീഡിയോ ആണ് വൈറലാകുന്നത്. IAMHVR അവരുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ധോണിയുടെ ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ വീടിന് പുറത്ത് കാത്തുനിന്ന് എംഎസ് ധോണിയെ കാണാന്‍ ശ്രമിക്കുകയായിരുന്നു വ്‌ലോഗര്‍. ഗേറ്റിലൂടെ വേ്‌ലാഗര്‍ ക്രിക്കറ്റ് താരം തന്റെ യമഹ RD350 സ്റ്റാര്‍ട്ട് ചെയ്യാന്‍ പാടുപെടുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തു. അകത്തേക്ക് പ്രവേശിച്ച ശേഷം മോട്ടോര്‍ സൈക്കിള്‍ പണിമുടക്കിയതായി തോന്നുന്നു.ധോണിയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീഡിയോ എടുക്കുന്നതില്‍ നിന്ന് വ്‌ലോഗറെ തടയാന്‍ ശ്രമിച്ചുവെങ്കിലും അവന്‍ അത് ചിത്രീകരിച്ചു. എംഎസ് ധോനി ബൈക്കില്‍ ഇരുന്നുകൊണ്ട് അത് തള്ളുന്നത് കാണാം. ഗേറ്റില്‍ നിന്ന് ബൈക്ക് തള്ളി മാറ്റിയ ശേഷം ധോണി മോട്ടോര്‍ സൈക്കിള്‍ കിക്കറടിച്ച്‌ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നു. നിരവധി ശ്രമങ്ങള്‍ക്ക് ശേഷം, ധോണി ബൈക്ക് സ്റ്റാര്‍ട്ട് ചെയത് ഓടിച്ച്‌ പോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക