മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ബൈക്കുകളോടുള്ള പ്രിയം ക്രിക്കറ്റ് ലോകത്തിന് അറിയാവുന്നതാണ്. അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടില്‍ ബൈക്കുകളുടെ ശേഖരം തന്നെയുണ്ട്. പലപ്പോഴായി റാഞ്ചിയിലൂടെ അദ്ദേഹം ബൈക്ക് ഓടിച്ച്‌ പോകുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്.

ഇപ്പോൾ പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളിയായ മുന്‍ താരം എസ് ശ്രീശാന്തുമായി ബന്ധമുണ്ട് വീഡിയോക്ക്. ശ്രീശാന്തിനെ പിന്നിലിരുത്തി ബൈക്ക് ഓടിക്കുന്ന വീഡിയോയാണത്. ധോണി ഹെല്‍മെറ്റ് ധരിച്ചാണ് ബൈക്ക് ഓടിക്കുന്നത്. ശ്രീശാന്ത് ധോണിയെ ചേര്‍ത്ത് പിടിച്ച്‌ ഇരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് ബൈക്ക് ട്രാഫിക്കില്‍ നിര്‍ത്തിയപ്പോള്‍ ചുറ്റുമുള്ള ബൈക്ക് യാത്രികര്‍ ഫോട്ടോയെടുക്കുന്നുണ്ട്. മാത്രമല്ല, പലതും അന്വേഷിക്കുന്നുമുണ്ട്. ഇരുവരും കൂടുതലൊന്നും സംസാരത്തിന് പോയതുമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് പ്രാക്റ്റീസ് ജഴ്‌സിയും അണിഞ്ഞാണ് ഇരുവരും യാത്ര ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക