ഒരു കാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു നടൻ നിഷാന്ത് സാഗർ. നായകനായും സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ ക്യാരക്ടർ വേഷം ചെയ്തും വില്ലനായുമെല്ലാം മലയാളികളുടെ മനം കവർന്ന താരമാണ് നിഷാന്ത്. എന്നാൽ ഇടക്കാലത്തായി താരം സിനിമയിൽ സജീവമല്ല. ഇപ്പോഴിതാ, ഒരു ബയോപിക് ചെയ്യുന്നതിനെപ്പറ്റി നിഷാന്ത് പറഞ്ഞ വാക്കുകളാണ് സിനിമാ പ്രേമികൾക്കിടയിൽ വൈറലാകുന്നത്.

കോൺ​ഗ്രസ് എംപി ശശി തരൂരിന്റെ ബയോപികിനെപ്പറ്റിയാണ് താരം പറയുന്നത്. ശശി തരൂർ ആയി അഭിനയിക്കാൻ ആരാധകർ തന്നോട് ആവശ്യപ്പെടുന്നുണ്ടെന്ന് നിഷാന്ത് സാഗർ പറയുന്നു. ‘ശശി തരൂരിന്റെ ബയോപിക് ചെയ്യാൻ ഒരുപാട് പേർ ആവശ്യപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ ഷേയ്പ്പ് ഉണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഉള്ള പറ‍ച്ചിലുകൾ ആയിരുന്നു സത്യത്തിൽ സിനിമയിലേക്കുള്ള പ്രചോദനം ആയത്’.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘പഠിക്കുന്ന കാലത്ത് ഹിന്ദി സിനിമകൾ ഇറങ്ങുമ്പോൾ അതിലെ നായകന്മാരുമായി ഫ്രണ്ട്‌സ് എന്നെ കംപെയർ ചെയ്യുമായിരുന്നു. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് അങ്ങനെ കുറേ പേരുടെ കട്ട് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ ഒരു പ്രചോദനമായിരുന്നു. ശ്രമിച്ചാൽ നടക്കുമെന്നൊരു തോന്നൽ ഉണ്ടായത് അങ്ങനെയാണ്’- എന്ന് ഒരു അഭിമുഖത്തിൽ നിഷാന്ത് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക