കോഴി ഇറച്ചി ഇഷ്ടപ്പെടുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഭൂരിപക്ഷം പേരും കഴിക്കുന്നത് കടകളില്‍ നിന്നും വാങ്ങുന്ന ബ്രോയിലര്‍ കോഴിയാണ്. ആരോഗ്യത്തിന് നല്ലത് നാടൻ കോഴികളാണ്. ഇറച്ചിയില്‍ മാത്രമല്ല, പോഷകസമൃദ്ധിയില്‍ നാടൻ കോഴി മുട്ടയെ വെല്ലാൻ മറ്റൊരുല്‍പ്പന്നം വേറെയുമില്ല. വിവിധയിനം നാടൻ കോഴികളുണ്ട്. മുട്ടയ്‌ക്കും ഇറിച്ചിക്കും യോജിച്ചതാണ് നാടൻ കോഴിയിനങ്ങള്‍. തലശേരി, തിത്തിരിക്കാഴികള്‍, നേക്കഡ് നെക്ക്, കടക്ക്നാഥ്, അസീല്‍, നിക്കോബാറി, മിറി എന്നിവയാണ് ഇന്ത്യയില്‍ കണ്ടുവരുന്ന പ്രധാന നാടൻ കോഴിയിനങ്ങള്‍. ഇതില്‍ ഏറെ പ്രസിദ്ധി നേടിയ ഇനമാണ് ‘കടക്നാഥ്‌’ അല്ലെങ്കില്‍ ‘കാലാമഷി’ എന്ന് വിളിപേരുള്ള കരിങ്കോഴി.

ആരോഗ്യത്തിന് നല്ലത് നാടൻ കോഴികളാണ്. ഇറച്ചിയില്‍ മാത്രമല്ല, പോഷകസമൃദ്ധിയില്‍ നാടൻ കോഴി മുട്ടയെ വെല്ലാൻ മറ്റൊരുല്‍പ്പന്നം വേറെയുമില്ല. വിവിധയിനം നാടൻ കോഴികളുണ്ട്. മുട്ടയ്‌ക്കും ഇറിച്ചിക്കും യോജിച്ചതാണ് നാടൻ കോഴിയിനങ്ങള്‍. തലശേരി, തിത്തിരിക്കാഴികള്‍, നേക്കഡ് നെക്ക്, കടക്ക്നാഥ്, അസീല്‍, നിക്കോബാറി, മിറി എന്നിവയാണ് ഇന്ത്യയില്‍ കണ്ടുവരുന്ന പ്രധാന നാടൻ കോഴിയിനങ്ങള്‍. ഇതില്‍ ഏറെ പ്രസിദ്ധി നേടിയ ഇനമാണ് ‘കടക്നാഥ്‌’ അല്ലെങ്കില്‍ ‘കാലാമഷി’ എന്ന് വിളിപേരുള്ള കരിങ്കോഴി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരിങ്കോഴി കേരളത്തില്‍ നിന്നുള്ള ഇനമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അത് തെറ്റാണ്. കരിങ്കോഴിയുടെ ഉത്ഭവം മദ്ധ്യപ്രദേശിലാണ്. ഝബുവ ജില്ലയില്‍ നിന്നുള്ള ഈ കോഴിക്ക് 2018-ല്‍ ജിയോഗ്രഫിക്കല്‍ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ലഭിച്ചിട്ടുണ്ട്. ഉയര്‍ന്ന പോഷകമൂല്യമാണ് ഇവയ്‌ക്ക് ഡിമാന്റ് വര്‍ദ്ധിക്കാൻ കാരണം. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തന്റെ റാഞ്ചി ഫാമുകള്‍ക്കായി 2,000 കടക്‌നാഥ് കോഴിക്കുഞ്ഞുങ്ങളെ കഴിഞ്ഞ വര്‍ഷം ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതില്‍ നിന്നു തന്നെ പ്രോട്ടീൻ സമ്ബുഷ്ടമായ കടക്‌നാഥിന്റെ ജനപ്രീതി മനസ്സിലാക്കാം.

ബ്രോയിലറുകളുടെ മാംസവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കടക്‌നാഥിന്റെ മാംസത്തില്‍ താരതമ്യേന ഉയര്‍ന്ന പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മാത്രമല്ല കൊഴുപ്പും ഈര്‍പ്പവും കുറവുമാണ്. കടക്‌നാഥ് കോഴിയിറച്ചിയില്‍ 11 അമിനോ ആസിഡും ബ്രോയിലര്‍ ഇറച്ചിക്കോഴിയില്‍ 3 അമിനോ ആസിഡുമാണ് ഉള്ളത്. ബ്രോയിലര്‍ ഇറച്ചിക്കോഴിയുടെ മാംസത്തേക്കാള്‍ ഉയര്‍ന്ന ആന്റിഓക്‌സിഡന്റ് ശേഷിയും കരിങ്കോഴിയിലുണ്ട്. വൈറ്റമിൻ ബി1, ബി2, ബി6, ബി12 എന്നിവയും ഇരുമ്ബ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ അളവ് 25 ശതമാനത്തില്‍ കൂടുതലാണ്. കൊഴുപ്പ് ശതമാനം 0.73-1.05 വും കൊളസ്ട്രോള്‍ 184.75mg/100g ഉം ആണ്.

കടക്നാഥ് കോഴിയുടെ ആരോഗ്യ ഗുണങ്ങള്‍

ഹീമോഗ്ലോബിൻ വര്‍ദ്ധിപ്പിക്കുന്നു: കടക്നാഥ് കോഴിയിറച്ചിയില്‍ ഇരുമ്ബിന്റെ അംശം കൂടുതലായതിനാല്‍ ഹീമോഗ്ലോബിൻ വര്‍ദ്ധിക്കും. കുറഞ്ഞ ഹീമോഗ്ലോബിൻ അളവ് ഉള്ള സ്ത്രീകള്‍ക്ക് കടക്നാഥ് കഴിക്കുന്നത് ഗുണം ചെയ്യും. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.സാധാരണ ചിക്കനേക്കാള്‍ പത്തിരട്ടി ഇരുമ്ബ് ഈ ചിക്കൻ പ്രദാനം ചെയ്യുന്നു.

കാഴ്ച മെച്ചപ്പെടുത്തുന്നു: കടക്നാഥില്‍ ധാരാളം കാര്‍നോസിൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കാഴ്ചയ്‌ക്ക് ഗുണം ചെയ്യുന്ന ഒരു ആന്റിഓക്‌സിഡന്റ് ആണ്. ‘കാര്‍നോസിൻ’ എന്ന ആന്റിഓക്‌സിഡന്റ് കാഴ്ച ശക്തിക്ക് ഗുണകരമാണ്. മാക്യുലര്‍ ഡീജനറേഷനെ ഇവ തടയുന്നു.

ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു: വിദഗ്ധരുടെ അഭിപ്രായത്തില്‍ ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും കടക്നാഥിന് കഴിയും. ചിക്കനില്‍ കൊളസ്‌ട്രോള്‍ കുറവായതിനാല്‍ കൊളസ്‌ട്രോള്‍ നിക്ഷേപത്തില്‍ നിന്ന് ധമനികളെ സംരക്ഷിക്കുന്നു. ഇരുമ്ബിന്റെ സമ്ബന്നമായ ഉറവിടമായതിനാല്‍ ഹൃദ്രോഗികള്‍ക്ക് അനിയോജ്യമായ ഭക്ഷണമാണിത്. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് ആന്റി-ഇൻഫ്ലമേറ്ററിയാണ്. അതിനാല്‍ കടക്നാഥ് ഇറച്ചി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു.

കടക്നാഥ് മുട്ടയുടെ ആരോഗ്യ ഗുണങ്ങള്‍:

മാംസം പോലെ തന്നെ കടക്‌നാഥിന്റെ മുട്ടയും പോഷക സമൃദ്ധമാണ്. ഈ മുട്ടകള്‍ പ്രോട്ടീനിന്റെയും ഇരുമ്ബിന്റെയും മികച്ച ഉറവിടമാണ്, മാത്രമല്ല കൊഴുപ്പ് കുറവാണ്. 100 ഗ്രാം മുട്ടയില്‍ 11.67 ശതമാനം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും ഉള്ളതിനാല്‍ ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്ന ആളുകള്‍ക്ക് കടക്നാഥ് മുട്ട മികച്ച ഭക്ഷണമാണ്. നെഫ്രൈറ്റിസ്, തലവേദന, ആസ്ത്മ എന്നിവയ്‌ക്കും ഇതിന്റെ മുട്ട ഗുണം ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക