മലപ്പുറം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവഹേളിക്കുന്ന തരത്തില്‍ വാട്‌സ് ആപ്പ് വഴി സന്ദേശം അയച്ചതായി പരാതി. മലപ്പുറം എസ് ബി ഐ റീജണല്‍ മാനേജര്‍ മിനിമോള്‍ ആണ് ബങ്കിന്റെ ഒഫീഷ്യല്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉമ്മൻ ചാണ്ടിയെ അവഹേളിക്കുന്ന തരത്തില്‍ സന്ദേശം അയച്ചതെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു. ഔദ്യോഗിക അവധി പ്രഖ്യാപിച്ച ഇന്ന് എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാവണമെന്നും റീജണല്‍ മാനേജര്‍ നിര്‍ദേശിച്ചവെന്നാണ് പരാതി.

ഇത് ചോദ്യം ചെയ്തവർക്ക് ധിക്കാരപരമായും, ഉമ്മൻചാണ്ടിയെ അവഹേളിക്കുന്ന തരത്തിലുമുള്ള മറുപടിയാണ് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥ നൽകിയത്. ‘പൊതുദര്‍ശനം ബാംഗ്ലൂര്‍ ആണ്. സൗകര്യമുള്ളവര്‍ക്ക് അങ്ങോട്ടും പോയി ആദരാജ്ഞലി അര്‍പ്പിക്കാം’ എന്നും ഗ്രൂപ്പില്‍ പറഞ്ഞു. ഇതോടെ സംഭവം വിവാദമായി. തുടർന്ന് അസോസിയേഷൻ ഭാരവാഹികൾ ബന്ധപ്പെട്ടപ്പോൾ താൻ രാവിലെ 7 മണി മുതൽ ജോലിയിൽ ആണെന്നും ഇപ്പോൾ ഫോൺ എടുക്കാൻ കഴിയില്ല എന്നും താല്പര്യമുള്ളവർ തിരുവനന്തപുരത്ത് വേണമെങ്കിലും പോയി അന്തിമോപചാരം അർപ്പിച്ചോളൂ എന്നും ഇവർ മറുപടി നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ നൗഫല്‍ ബാബു മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.റീജണല്‍ മാനേജറിന്റെ പെരുമാറ്റം ബഹുമാന്യനായ നേതാവിന്റെ വിയോഗത്തില്‍ ദുഖിച്ചിരിക്കുന്ന കേരള സമൂഹത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണ്. കൂടാതെ, സര്‍ക്കാര്‍ നയങ്ങളെ പൊതുയിടങ്ങളില്‍ അവഹേളിക്കുക വഴി ഉദ്യോഗസ്ഥ സര്‍വ്വീസ് ചടങ്ങളുടെ ലംഘനം കൂടിയാണ് നടത്തിയിരിക്കുന്നതെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക