മറുനാടന്‍ മലയാളി വിവാദത്തില്‍ യു ഡി എഫില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാവുന്നു. ഒളിവില്‍ കഴിയുന്ന ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ സംരക്ഷിക്കുമെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടുകളെ മുസ്‍ലിം ലീഗ് തള്ളിയതിനു പിന്നാലെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ എം പിയും നിലപാട് തള്ളി രംഗത്ത് വന്നു. ഷാജന്‍ സ്‌കറിയ നടത്തുന്നത് മാധ്യമപ്രവര്‍ത്തനമല്ലെന്ന് അഭിപ്രായപ്പെട്ട കെ മുരളീധരന്‍, അദ്ദേഹം സംസാരിക്കുന്നത് സംഘി ലൈനിലാണെന്നും തുറന്നടിച്ചു.

മറുനാടന്‍ മലയാളിക്കെതിരെ നിയമനടപടി തുടരുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസിനെ അധിക്ഷേപിച്ച ആളാണ് ഷാജന്‍ സ്‌കറിയയെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.മറുനാടന്‍ മലയാളിക്കും ഷാജന്‍ സ്‌കറിയക്കും എതിരെ നടക്കുന്ന നിയമ നടപടികള്‍ ചൂണ്ടിക്കാട്ടി മാധ്യമവേട്ടയ്‌ക്കെതിരെ ജൂലൈ 26 ന് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കെയാണ് കെ മുരളീധരന്‍ എതിരഭിപ്രായവുമായി രംഗത്തുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പി വി ശ്രീനിജിന്‍ എം എല്‍ എ നല്‍കിയ പരാതിയില്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഷാജന്‍ സ്‌കറിയ ഒളിവില്‍ പോയത്. ഷാജന്‍ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പൂനെയിലും തെരച്ചില്‍ നടത്തുന്നുണ്ട്. മറുനാടന്‍ മലയാളിയുടെ ഓഫീസുകളില്‍നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവ ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കി വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക