ദുബൈ : രാജ്യത്തേക്കുള്ള യാത്രക്കാരുടെ പ്രവേശനം വീണ്ടും നീട്ടി യു.എ.ഇ. ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വീണ്ടും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് . ജൂലൈ 21 വരെയായിരുന്നു എയർലൈനുകൾ സർവീസ് നിർത്തിവെച്ചിരുന്നത് . 21 – ന് ശേഷം സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ . പുതിയ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇന്ത്യയുൾപ്പടെ 16 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ( ജി.സി.എ.എ ) അറിയിച്ചു .

ഇതോടെ പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ് . ഇന്ത്യയ്ക്കു പുറമെ അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് , കോംഗോ , ഇന്തോനേഷ്യ , ലൈബീരിയ , നമീബിയ , നേപ്പാൾ , നൈജീരിയ , പാകിസ്ഥാൻ , ഉഗാണ്ട , സിയറ ലിയോൺ , ദക്ഷിണാഫ്രിക്ക , ശ്രീലങ്ക , വിയറ്റ്നാം , സാംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിമാനസർവീസുകളാണ് വീണ്ടും നീട്ടിയിരിക്കുന്നത് . ജൂലൈ 18 – ന് പുറത്തിറക്കിയ പുതിയ കൊവിഡ് സുരക്ഷാ സർക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത് . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക് നീട്ടിയിരിക്കുന്നത് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 23 – നാണ് യു.എ.ഇയിലേക്ക് വിലക്കേർപ്പെടുത്തിയത് . പിന്നീട് കൊവിഡ് സഥിതിഗതികൾ വിലയിരുത്തി വിലക്ക് നീട്ടുകയായിരുന്നു . യു.എ.ഇ സർക്കാർ നിലവിലെ സാഹചര്യങ്ങൾ നീരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആവശ്യാനുസരണം കൂടുതൽ നിർദേശങ്ങൾ നൽകുമെന്നും സർക്കുലറിൽ പറയുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക