ഇന്ത്യക്കാരെ ജോലിക്കായി ക്ഷണിച്ച്‌ ഇസ്രയേല്‍ വന്‍കിട കമ്ബനികള്‍. ഇന്ത്യക്കാരെ നിയമിക്കാന്‍ ഇടപെടണമെന്ന് കമ്ബനികള്‍ ഇസ്രയേല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇസ്രയേലി ബില്‍ഡേഴ്‌സ് അസോസിയേഷനാണ് സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ വരെ ആവശ്യമുണ്ടെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

ബില്‍ഡേഴ്‌സ് അസോസിയേഷന്‍ അടിയന്തര ആവശ്യം ഉന്നയിച്ചതോടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവുമായി ഇസ്രയേല്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ടെക് കമ്ബനികളും ഇന്ത്യാക്കാരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് മേഖലയെക്കാളും ശമ്ബളവും സുരക്ഷിതത്വവും ഉറപ്പ് നല്‍കിയാണ് ഇന്ത്യാക്കാരെ ഇസ്രയേല്‍ വിളിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹമാസിനെതിരെയുള്ള ആക്രമണം തുടങ്ങിയതോടെ 90,000 പലസ്തീനി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഇസ്രയേല്‍ റദ്ദാക്കിയിരുന്നു. ഇവിടേയ്ക്കാണ് ഇന്ത്യക്കാരെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ വ്യവസായ – നിര്‍മാണ മേഖലകള്‍ ഇന്ത്യക്കാര്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്ന് കമ്ബനികള്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക