ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച പാലാ നഗരത്തിലെ പച്ചക്കറി, മീൻ, പലചരക്കു വില്പന കേന്ദ്രം ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്ന് അടച്ചുപൂട്ടി. വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിനായി ജില്ലയില്‍ അഞ്ചുതാലൂക്കുകളിലും ഇന്നലെ സംയുക്ത സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 50 ക്രമക്കേടുകളാണ് കണ്ടെത്തിയത്. 34000 രൂപ പിഴ ഈടാക്കി.

114 ഇടങ്ങളിലായിരുന്നു പരിശോധന. മൂന്നുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 164 സ്ഥാപനങ്ങളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ആറു സംഘങ്ങളായിട്ടായിരുന്നു പരിശോധന. പരിശോധന വരും ദിവസങ്ങളിലും തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക