ഹെല്‍സിങ്കിയില്‍ നിന്നും യാത്രപുറപ്പെടുമ്ബോള്‍ ഇത്ര ഊരാകുടുക്കിലേയ്‌ക്കാണ് താൻ പോയതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പോലും അറിഞ്ഞു കാണില്ല. കുഞ്ഞുങ്ങളെ ലാളിപ്പിക്കുന്നതില്‍ അമേരിക്കൻ പ്രസിഡന്റാണെന്ന് നോക്കേണ്ട കാര്യമില്ലല്ലോ..? ഈ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.

ഹെസല്‍സിങ്കിയില്‍ നിന്നും എല്ലാവരോടും യാത്ര പറയുന്ന സമയത്തായിരുന്നു അമ്മയുടെ കൂടെ ഇരിയ്‌ക്കുന്ന കുഞ്ഞിനെ ബൈഡൻ കാണുന്നത്. കണ്ട സ്ഥിതിയ്‌ക്ക് ഒന്നു കൊഞ്ചിപ്പിച്ചുകളയാം എന്ന് അദ്ദേഹം വിചാരിച്ച്‌ കാണും. അതും വിചാരിച്ച്‌ കൊഞ്ചിപ്പിച്ചപ്പോഴോ പേടിച്ച്‌പോയ കുഞ്ഞ് മുഖം തിരിച്ചു കളയുന്നു. ഈ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് അമേരിക്കൻ പ്രസിഡന്റ് ഏറ്റുവാങ്ങിരിക്കുന്നത്. എന്തിനാണ് ഇങ്ങനെ കുഞ്ഞുങ്ങളെ പേടിപ്പിക്കുന്നത് എന്നൊക്കെയായിരുന്നു ആളുകള്‍ കമന്റ് ചെയ്തിരുന്നത്. ലിത്വാനയില്‍ നടന്ന നാറ്റോ ഉച്ചക്കോടിയില്‍ പങ്കെടുത്ത് ജോ ബൈഡൻ തിരിച്ചുപോരുമ്ബോഴായിരുന്നു ഈ അപ്രതീക്ഷിത സംഭവം ഉണ്ടാവുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക