സാങ്കേതികവിദ്യ വളരുന്ന വേഗത്തിൽ തന്നെ ആണ് അതിന് ചൂടുപിടിച്ചുള്ള തട്ടിപ്പുകളും വികസിക്കുന്നത്. ഇൻറർനെറ്റ് ബാങ്കിങ്ങിനുള്ള ഒടിപി സഹിതം തട്ടിയെടുത്ത് ലക്ഷക്കണക്കിന് രൂപ ആളുകളിൽ നിന്ന് വെട്ടിച്ച കഥകൾ നാം കേൾക്കാറുണ്ട്. കെഎസ്ഇബി കണക്ഷൻ വിച്ഛേദിക്കുമെന്ന് പറഞ്ഞ് ആളുകളെ ഫോൺ വിളിച്ച് നടത്തുന്ന തട്ടിപ്പുകളുടെയും കഥകൾ അടുത്തകാലത്ത് നിരവധിയായി പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതിനെയെല്ലാം കടത്തിവിട്ടുന്ന രീതിയിൽ യഥാർത്ഥത്തിൽ നാം ഓരോരുത്തരും ഭയപ്പെടേണ്ട രീതിയിലുള്ള ഒരു തട്ടിപ്പിന്റെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആർട്ടിഫിഷൽ ഇന്റലിജന്റെസിന്റെ അനന്ത സാധ്യതകൾ ഉപയോഗിച്ച് ആണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. വർഷങ്ങളായി നമുക്ക് പരിചയമുള്ള ഒരു വ്യക്തിയായി ചമഞ്ഞ് വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കുകയും വീഡിയോ കോളിൽ വരെ നേരിട്ട് എത്തി പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തന്ത്രം. നിർമത ബുദ്ധിയിലെ ഡീപ് ഫേക്കിങ് സാങ്കേതിക വിദ്യയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത് എന്നാണ് വിലയിരുത്തൽ. തട്ടിപ്പിനിരയായി 40000 രൂപ നഷ്ടപ്പെട്ട കേന്ദ്രസർക്കാരിലെ വിരമിച്ച ഉദ്യോഗസ്ഥന്റെ അനുഭവകഥ ചുവടെയുള്ള വീഡിയോയിൽ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണുകളെ വിശ്വസിക്കുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കാമോ ? AI technology ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ തട്ടിപ്പ് ആണോ…

Posted by Hit 96.7 FM on Wednesday, 12 July 2023

പ്രമുഖ എഫ് എം ചാനൽ ആണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. നാം പോലും അറിയാതെ നമ്മൾ വീഡിയോ കോളിൽ എത്തുകയും സുഹൃത്തുക്കളോടും ബന്ധുക്കളോടും പണം ആവശ്യപ്പെടുകയും ചെയ്താൽ എന്തായിരിക്കും അതിന്റെ പ്രത്യാഘാതം. സാങ്കേതിക വിദ്യയുടെ വളർച്ച ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം പകരുന്ന ഒരു തട്ടിപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. പരമാവധി ജാഗ്രത പാലിക്കുക എന്നതിനപ്പുറം നമുക്കൊന്നും ഈ വിഷയത്തിൽ ചെയ്യാനില്ല എന്നതാണ് മറ്റൊരു വസ്തുത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക