ലൈംഗികത, ലൈംഗിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ഒരുപാട് പിന്നോക്കം ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്നത്തെ തലമുറ പലതും തുറന്നു പറയാറുണ്ട് എങ്കിൽ കൂടിയും സമൂഹം തങ്ങളെ എങ്ങനെ നോക്കിക്കാണും എന്ന ആകുലത ഭൂരിപക്ഷം യുവാക്കൾക്കും യുവതികൾക്കും ഇടയിലും നിലനിൽക്കുന്നു. അടിച്ചമർത്തപ്പെട്ട ലൈംഗിക വികാരങ്ങളുടെ പ്രതിഫലനമാണ് നാം പലപ്പോഴും കേൾക്കാറുള്ള പീഡന വാർത്തകൾ.

സ്ത്രീയുടെ അനുവാദത്തോടുകൂടി മാത്രം ചെയ്യേണ്ട ഒന്നാണ് ശാരീരിക ബന്ധം എന്ന തിരിച്ചറിവ് പലപ്പോഴും നഷ്ടപ്പെട്ടു പോകുന്നതാണ് വിവാഹബന്ധങ്ങൾക്ക് ഉള്ളിൽ പോലും ബലാൽസംഗങ്ങൾ നടക്കാൻ ഇടയാക്കുന്നത്. ഈ സാഹചര്യത്തിലാണ് കാമസൂത്ര വിദഗ്ധയായ സീമ ആനന്ദ് പങ്കുവെച്ച ഒരു ചിന്ത ശ്രദ്ധ ആകർഷിക്കുന്നത്. ഇന്നത്തെ യുവതലമുറ തങ്ങളുടെ ലൈംഗിക വിദ്യാഭ്യാസം നേടുന്നത് പോൺ സിനിമകളിൽ നിന്നാണെന്നും അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങളുടെ നിർമാതാക്കൾ ലൈംഗികതയോട് നോ പറയുന്ന ഒരു സ്ത്രീ കഥാപാത്രത്തെയെങ്കിലും ഉൾപ്പെടുത്തണമെന്നും അവർ പറയുന്നു. തികച്ചും പ്രാധാന്യം അർഹിക്കുന്ന ഒരു ചിന്ത പങ്കുവെക്കുന്ന വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക