അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയില്‍ ചാടിയ ശേഷം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കല്‍ അനന്തഗിരിയില്‍ ദര്‍ശന (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദര്‍ശന പുഴയില്‍ ചാടിയത്.

നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് യുവതിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിഷം ഉള്ളില്‍ ചെന്ന നിലയിലായിരുന്നു യുവതിയെന്നാണ് വിവരം. മകള്‍ ദക്ഷ(5)യ്ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക