പിണറായി വിജയൻറെ തുടർഭരണത്തോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം നാശത്തിന്റെ പടുകുഴിയിൽ എന്ന് വിലയിരുത്താവുന്ന കണക്കുകൾ പുറത്ത്. കേരളത്തിൽ ഏറ്റവും അധികം സീറ്റുകൾ ഉള്ള എംജി സർവകലാശാലയിലെ ബിരുദ അഡ്മിഷൻ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം വിദ്യാർത്ഥി പ്രവേശനം കൂപ്പുകുത്തിയിരിക്കുകയാണ്. കേരളം കോളേജുകളുടെ ശവപ്പറമ്പ് ആകാൻ പോകുന്ന കാഴ്ചയാണ് വരും വർഷങ്ങളിൽ കാണാനിരിക്കുന്നതെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്.

എംജി സർവകലാശാല ബിരുദപ്രവേശന കണക്കുകൾ ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വാശ്രയ കോഴ്സുകൾക്ക്മെറിറ്റ് മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലെ സംയോജിത പ്രവേശനം കേവലം 24 ശതമാനം മാത്രമാണ്. അതായത് 100 സീറ്റുകളിൽ 24 സീറ്റുകളിൾ മാത്രമാണ് വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുള്ളത്. ഏകജാലകം വഴി മെറിറ്റ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ നിയോഗിക്കുന്ന 50% സീറ്റുകളിൽ 34 ശതമാനം പ്രവേശനവും, ബാക്കിയുള്ള മാനേജ്മെന്റ് ക്വാട്ട പരിധിയിലുള്ള 50% സീറ്റുകളിൽ 14 ശതമാനവും മാത്രമാണ് വിദ്യാർത്ഥി പ്രവേശനം.

വിദ്യാർഥികൾക്ക് സൗജന്യമായി പഠന സൗകര്യമുള്ള എയ്ഡഡ് കോഴ്സുകൾക്ക് സ്വാശ്രയ കോഴ്സുകളെ അപേക്ഷിച്ച് സ്ഥിതി അല്പം മെച്ചം ആണെങ്കിലും കേവലം 63% മാത്രമാണ് മെറിറ്റിൽ പ്രവേശനം നേടിയിട്ടുള്ളത്. മാനേജ്മെന്റ് ക്വാട്ട സീറ്റുകളിൽ എയ്ഡഡ് മേഖലയിൽ 34 ശതമാനം പ്രവേശനവും നടന്നു. എയ്ഡഡ് കോഴ്സുകൾക്ക് 80 ശതമാനവും മെറിറ്റ് സീറ്റുകൾ ആണ്. ഇങ്ങനെ വരുമ്പോൾ സംയോജിത പ്രവേശനം 57 ശതമാനത്തോളം ആണ്. എംജി സർവകലാശാല കീഴിലുള്ള ഗവൺമെന്റ് കോളേജുകളിലെ പ്രവേശനം 60% മാത്രമാണ്.

മുരളി തുമ്മാരു കുടിയുടെ പ്രവചനത്തെക്കാൾ ഭീകരം: യുഎൻ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുംമ്മാരുകുടി ഇത്തരം ഒരു സാഹചര്യം നേരത്തെ പ്രവചിച്ചിരുന്നു. അദ്ദേഹത്തിൻറെ കണക്കുകൾ പ്രകാരം വരുന്ന ഏഴു വർഷത്തിനുള്ളിൽ 30% കോളേജുകൾ പൂട്ടിപ്പോകും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 70% കോളേജുകളും പൂട്ടിപ്പോകാനുള്ള സാധ്യതയാണ് ഈ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക