കോഴിക്കോട് കട്ടിപ്പാറയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട വയോധികയെ രക്ഷപ്പെടുത്തി. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70) ആണ് പൂനൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ കാണാതായത്. തുടര്‍ന്ന് നരിക്കുനി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.വെള്ളിയാഴ്ച രാവിലെ വീണ്ടും തെരച്ചില്‍ നടത്തിയപ്പോളാണ് ഇവരെ കണ്ടെത്തിയത്. കമലാക്ഷിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് കട്ടിപ്പാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി.കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി ആണ് പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ടത് #drownedinriver #kozhikode

Posted by Kairali News on Friday, 14 July 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക