ജില്ലാ നേതൃത്വം സംഘടിപ്പിച്ച സമരങ്ങളെത്തുടര്‍ന്ന് 20 സി.പി.എം പ്രവര്‍ത്തകര്‍ കേസില്‍ അകപ്പെട്ടിരുന്നു. ഇവരുടെ കേസ് നടത്തിപ്പിനും ജാമ്യത്തുകയ്ക്കുമായി പാര്‍ട്ടി എട്ട് ലക്ഷം രൂപ പിരിച്ചു. എന്നാല്‍ കേസ് വെറുതെ വിട്ടതോടെ കോടതിയില്‍ നിന്ന് ഈ തുക തിരികെ ലഭിച്ചു. പിന്നീട് ഈ തുക പാര്‍ട്ടിക്ക് നല്‍കിയില്ലെന്നും ജില്ലാ കമ്മിറ്റി അംഗം വെട്ടിച്ചുവെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

രക്തസാക്ഷിഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഏരിയാകമ്മിറ്റി അംഗത്തിനെതിരേ അന്വേഷണം നടത്താൻ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണം. വഞ്ചിയൂര്‍ ഏരിയാകമ്മിറ്റിയംഗം രവീന്ദ്രൻനായര്‍ക്കെതിരായ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറി വി. ജോയിക്കാണ് അന്വേഷണച്ചുമതല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ നേതൃത്വം സംഘടിപ്പിച്ച സമരങ്ങളെത്തുടര്‍ന്ന് 20 സി.പി.എം പ്രവര്‍ത്തകര്‍ കേസില്‍ അകപ്പെട്ടിരുന്നു. ഇവരുടെ കേസ് നടത്തിപ്പിനും ജാമ്യത്തുകയ്ക്കുമായി പാര്‍ട്ടി എട്ട് ലക്ഷം രൂപ പിരിച്ചു. എന്നാല്‍ കേസ് വെറുതെ വിട്ടതോടെ കോടതിയില്‍ നിന്ന് ഈ തുക തിരികെ ലഭിച്ചു. പിന്നീട് ഈ തുക പാര്‍ട്ടിക്ക് നല്‍കിയില്ലെന്നും ജില്ലാ കമ്മിറ്റി അംഗം വെട്ടിച്ചുവെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

രക്തസാക്ഷിഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഏരിയാകമ്മിറ്റി അംഗത്തിനെതിരേ അന്വേഷണം നടത്താൻ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണം. വഞ്ചിയൂര്‍ ഏരിയാകമ്മിറ്റിയംഗം രവീന്ദ്രൻനായര്‍ക്കെതിരായ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറി വി. ജോയിക്കാണ് അന്വേഷണച്ചുമതല.

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ ഫണ്ട് തട്ടിപ്പ് പരാതി. കോടതിയില്‍ കെട്ടിവെച്ച ജാമ്യത്തുക വെട്ടിച്ചുവെന്നാണ് ആരോപണം.ഈ തുക പാര്‍ട്ടിക്ക് തിരികെ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ഏരിയ കമ്മിറ്റി അംഗം ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വത്തിനും പരാതി സമര്‍പ്പിച്ചു.

ജില്ലാ നേതൃത്വം സംഘടിപ്പിച്ച സമരങ്ങളെത്തുടര്‍ന്ന് 20 സി.പി.എം പ്രവര്‍ത്തകര്‍ കേസില്‍ അകപ്പെട്ടിരുന്നു. ഇവരുടെ കേസ് നടത്തിപ്പിനും ജാമ്യത്തുകയ്ക്കുമായി പാര്‍ട്ടി എട്ട് ലക്ഷം രൂപ പിരിച്ചു. എന്നാല്‍ കേസ് വെറുതെ വിട്ടതോടെ കോടതിയില്‍ നിന്ന് ഈ തുക തിരികെ ലഭിച്ചു. പിന്നീട് ഈ തുക പാര്‍ട്ടിക്ക് നല്‍കിയില്ലെന്നും ജില്ലാ കമ്മിറ്റി അംഗം വെട്ടിച്ചുവെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

രക്തസാക്ഷിഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഏരിയാകമ്മിറ്റി അംഗത്തിനെതിരേ അന്വേഷണം നടത്താൻ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണം. വഞ്ചിയൂര്‍ ഏരിയാകമ്മിറ്റിയംഗം രവീന്ദ്രൻനായര്‍ക്കെതിരായ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറി വി. ജോയിക്കാണ് അന്വേഷണച്ചുമതല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക