ഭുവനേശ്വര്‍: ടിവി ചാനല്‍ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ച് ഒഡീഷ ടിവിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വാര്‍ത്താ അവതാരക. സാരിയെല്ലാം ധരിച്ച്, സാധാരണ ചാനലുകളില്‍ വാര്‍ത്ത അവതരിപ്പിക്കുന്നത് പോലെ തന്നെയാണ് ഈ എഐ വനിതാ അവതാരകയും വാര്‍ത്ത അവതരിപ്പിക്കുന്നത്. ലിസയെന്നാണ് ഈ എഐ ആങ്കറിന് ഒഡീഷ ടിവി നല്‍കിയിരിക്കുന്ന പേര്. ഒഡിയയിലും, ഇംഗ്ലീഷിലും ഈ അവതാരക വാര്‍ത്ത വായിക്കും.

ഒടിവി നെറ്റ്‌വര്‍ക്കിന്റെ ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലാണ് ലിസയുടെ സേവനമുണ്ടാവുക. ഒഡീഷ മാധ്യമ മേഖലയില്‍ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാരക കൂടിയാണ് ലിസ. ഒഡീയ ടിവി മാധ്യമപ്രവര്‍ത്തനത്തിന് ഇത് ഒടിവിയുടെ സമ്മാനമാണെന്ന് അവര്‍ പറഞ്ഞു.ലിസയ്ക്ക് പല ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കും. എന്നാല്‍ സമയം കുറവായത് കൊണ്ട് ഒഡിയയിലും, ഇംഗ്ലീഷിലും മാത്രമേ വാര്‍ത്ത അവതരിപ്പിക്കൂ എന്ന് ഒഡീഷ ടിവി പ്രസ്താവനയില്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഒഡിയ ഭാഷയില്‍ കൂടുതല്‍ പ്രാവീണ്യം ലിസയ്ക്ക് നല്‍കാനുള്ള ശ്രമത്തിലാണെന്ന് കമ്പനിയെന്ന് ഒഡിയ ടിവി വ്യക്തമാക്കി. അതേസമയം ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, പോലുള്ള എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലിസയെ ആരാധകര്‍ക്ക് ഫോളോ ചെയ്യാം. ലിസയെ പരിശിലീപ്പിക്കുക എന്നത് കഠിനമായൊരു ടാസ്‌കായിരുന്നുവെന്ന് കമ്പനിയുടെ ഡിജിറ്റല്‍ ബിസിനസ് അധ്യക്ഷന്‍ ലിതിഷ മങ്കദ് പാണ്ഡ പറഞ്ഞു. എന്നാല്‍ പരിശീലനം പൂര്‍ണമായ രീതിയില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും പാണ്ഡ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക