വാഹനമൊന്ന് തട്ടി. ഇന്‍ഷുറന്‍സ് ക്ലെയിമിനായി ജിഡി എന്‍ട്രി തരുമോ?, പൊലീസ് സ്റ്റേഷനുകളില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണിത്. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ ഓണ്‍ലൈനായി ജിഡി എന്‍ട്രി ലഭിക്കാനുള്ള സൗകര്യം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്. കേരള പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ പോൽ ആപ്പിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. കുടാതെ കേരള പൊലീസിന്റെ വെബ് സൈറ്റായ തുണ പോര്‍ട്ടല്‍ വഴിയും സേവനം ലഭിക്കുന്നതാണ്.

"വാഹനമൊന്നു തട്ടി … ഇൻഷുറൻസ് ക്ലെയിമിനായി ജി ഡി എൻട്രി വേണം…" പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇപ്പോൾ ജി ഡി എൻട്രി…

Posted by Kerala Police on Saturday, 8 July 2023

ഓണ്‍ലൈനായി ജിഡി എന്‍ട്രി ലഭിക്കുന്നതിനുള്ള സേവനം തികച്ചും സൗജന്യമാണെന്ന് കേരള പൊലീസ് വ്യക്തമാക്കി.പോൽ ആപ്പില്‍ മൊബൈല്‍ നമ്ബര്‍ നല്‍കി ഒടിപി വെരിഫൈ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്‍ഷുറന്‍സ് ക്ലെയിമിനായി ജിഡി എന്‍ട്രി ലഭിക്കുന്നതിന് റിക്വസ്റ്റ് ആക്‌സിഡന്റ് ജിഡി എന്ന സേവനം തെരഞ്ഞെടുക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നാമത്തെ ഘട്ടത്തില്‍ പേര്, ജനനത്തീയതി, മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ ഐഡി, മേല്‍വിലാസം എന്നിവ നല്‍കണം. തുടര്‍ന്ന് തിരിച്ചറിയല്‍ രേഖ അപ്ലോഡ് ചെയ്യേണ്ടതാണ്. അതിന് ശേഷം അപകടം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം. കൂടാതെ അപകടത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യുകയും വേണം. വാഹനത്തിന്റെ വിവരങ്ങള്‍ കൂടി നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യാവുന്നതാണ്.അപേക്ഷയിന്മേല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ജിഡി എന്‍ട്രി അനുവദിക്കുന്നത്. ഇത് ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.

ചില സന്ദര്‍ഭങ്ങളില്‍ വാഹനം പരിശോധിച്ച ശേഷം മാത്രമാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക. ചെറിയ അപകടങ്ങള്‍, വാഹനങ്ങളുടെ കേടുപാട് എന്നിവയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിന് ജിഡി എന്‍ട്രി മതിയാവും. എന്നാല്‍ വലിയ അപകടങ്ങള്‍ക്ക് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയയ്ത് അന്വേഷണം നടത്തേണ്ടതായി വരുമെന്നും വീഡിയോയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക