കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ വിജയിച്ച ശേഷം എല്‍ഡിഎഫിനൊപ്പം കൂറുമാറിയ തോമസ് ചാഴികാടൻ ഇപ്പോൾ എംപി ഫണ്ട് ചെലവഴിക്കുന്നതില്‍ സംസ്ഥാനത്തെ ഒന്നാമൻ എന്ന പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ മണ്ഡലത്തില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കുന്നതു പോലും ഹൈക്കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ്.

ഇതു മാത്രമല്ല കാര്യം. ഈ കപട അവകാശവാദത്തെ സാധൂകരിക്കാനായി മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്തു കൊണ്ട് കോട്ടയത്ത് വലിയ പൊതു ചടങ്ങും സംഘടിപ്പിച്ചു. എന്നാൽ സംസ്ഥാനത്തെ എംപിമാരുടെ ആസ്തി വികസന ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് കേരളാ കോൺഗ്രസിന്റെയും, തോമസ് ചാഴികാടന്റെയും അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്ന വ്യക്തമായ കണക്കുകൾ ചുവടെ ചേർക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫണ്ട് (9.5 കോടി) നേടിയെടുത്തത് കൊല്ലം എംപി എംകെ പ്രേമചന്ദ്രൻ ആണ്. തിരുവനന്തപുരം എംപി ശശി തരൂര്‍ 7.41 9300 കോടി ചെലവഴിച്ച്‌ 100% ഫണ്ട് ചെലവഴിച്ച് ചിലവഴിച്ച തുകയിൽ ഒന്നാമനായി മാറി. ഇത്തരത്തിൽ തനിക്ക് മുന്നിൽ രണ്ടു പേർ കൃത്യമായി രണ്ട് മാനദണ്ഡങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴാണ് ചാഴികാടന്റെ കുമ്മനടി.

നടക്കുന്നത് ചാഴികാടന്റെ യാത്രയയപ്പ് സമ്മേളനമോ ? കോട്ടയം സീറ്റിൽ മത്സരിക്കുക ജോസ് കെ മാണിയെന്ന് റിപ്പോർട്ടുകൾ

ആസനമായിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ചാഴികാടന്റെ മുന്നൊരുക്കമാണ് ഇപ്പോൾ നടക്കുന്ന പ്രചരണമെന്ന് ഒരു വിഭാഗം വിലയിരുത്തുമ്പോൾ, മറ്റൊരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത് അദ്ദേഹത്തിന് നൽകുന്ന യാത്രയയപ്പ് സമ്മേളനം ആയിട്ടാണ്. 2024ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്ന് തോമസ് ചാഴികാടൻ ആവില്ല മത്സരിക്കുക എന്നാണ് റിപ്പോർട്ടുകൾ. രാജ്യസഭയിലെ ശേഷിക്കുന്ന കാലാവധി ഉപേക്ഷിച്ച് ജോസ് കെ മാണി തന്നെ വീണ്ടും കോട്ടയത്ത് നിന്ന് കേരളാ കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങും എന്നാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന ചില സൂചനകൾ വ്യക്തമാക്കുന്നത്.

ലോക്സഭ ഉപേക്ഷിച്ച് രാജ്യസഭയിലേക്ക്… രാജ്യസഭ ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരം… തോറ്റപ്പോൾ വീണ്ടും രാജ്യസഭയിലേക്ക്… ഇനിയിപ്പോൾ വീണ്ടും രാജ്യസഭ ഉപേക്ഷിച്ച് ലോക്സഭയിലേക്കോ?

രാഷ്ട്രീയ വൃത്തങ്ങളിൽ പരക്കുന്ന ഊഹാപോഹങ്ങൾ ശരിയായാൽ ഒരു പതിറ്റാണ്ടിനിടെ ഏറ്റവും അധികം തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച റെക്കോർഡ് ചിലപ്പോൾ ജോസ് കെ മാണിക്ക് സ്വന്തമായേക്കും. 2014ൽ കോട്ടയം സീറ്റിൽ നിന്ന് പാർലമെന്റിലേക്ക് വിജയിച്ച അദ്ദേഹം പിന്നീട് 2018 കോട്ടയം സീറ്റ് ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് ചേക്കേറി. പിന്നീട് യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 2020ൽ അദ്ദേഹം രാജ്യസഭ ഉപേക്ഷിച്ച് പാലാ നിയമസഭാ സീറ്റിൽ നിന്ന് ഇടതുമുന്നണി സ്ഥാനാർഥിയായി കേരള കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ചു. മാണി സി കാപ്പനോട് പരാജയപ്പെട്ടതിന് പിന്നാലെ താൻ ഉപേക്ഷിച്ച രാജ്യസഭാ സീറ്റിലേക്ക് തന്നെ ജോസ് കെ മാണി തിരികെ പോയി. രാജ്യസഭയിൽ കാലാവധി അവശേഷിക്കുമ്പോൾ അദ്ദേഹം 2026ൽ വീണ്ടും രാജ്യസഭ ഉപേക്ഷിച്ച് ലോക്സഭയിലേക്ക് മത്സരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക