തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുങ്ങി. ഒരു കുടുംബത്തിന് ഒരു കാര്‍‍ഡ് മതി. പദ്ധതിയുടെ ഭാഗമാകാത്തവര്‍ക്കു ചേരാന്‍ ഇനിയും അവസരമുണ്ട്. ജീവനക്കാര്‍ ഡിഡിഒമാരെയാണു സമീപിക്കേണ്ടത്; പെന്‍ഷന്‍കാര്‍ ട്രഷറിയെയും.

മെഡിസെപ് തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നത് ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജീവനക്കാര്‍ക്ക്

httpd://medisep.kerala.gov.in/ എന്ന വെബ്പോര്‍ട്ടലില്‍ പ്രവേശിക്കുക

∙ ലോഗിന്‍ മെനുവില്‍ ക്ലിക് ചെയ്യുക. ജോലി ചെയ്യുന്ന വകുപ്പ് തിരഞ്ഞെടുക്കുക

∙ യുസര്‍നെയിമായി ഓഫിസിന്റെ ഡിഡിഒ കോഡ് നല്‍കുക. പാസ്‌വേഡായി ഡിഡിഒയുടെ മൊബൈല്‍ നമ്ബര്‍ നല്‍കുക. സമീപത്തു കാണുന്ന കോഡ് രേഖപ്പെടുത്തി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

∙ പേജില്‍ ജീവനക്കാരന്റെ പെന്‍ നമ്ബര്‍ നല്‍കിയശേഷം സേര്‍ച് ബട്ടന്‍ ക്ലിക്ക് ചെയ്യുക

∙ മെഡിസെപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മെഡിസെപ് ഐഡി, ആധാര്‍ നമ്ബര്‍, പേര്, ജനനത്തീയതി എന്നിവ തെളിയും. മെഡിസെപ് ഐഡി കുറിച്ചെടുത്തശേഷം ഹോം പേജിലേക്കു പോകുക.

∙ ഡൗണ്‍ലോഡ് മെഡ്കാര്‍ഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ അക്കൗണ്ട് ടൈപ് എന്നിടത്ത് ബെനഫിഷ്യറി തിരഞ്ഞെടുക്കുക. അടുത്ത കോളങ്ങളില്‍ മെഡിസെപ് ഐഡിയും പെന്‍ നമ്ബറും നല്‍കുക. ‘സൈന്‍ ഇന്‍’ ബട്ടന്‍ ക്ലിക്ക് ചെയ്യുക.

∙ അടുത്ത പേജില്‍ ജീവനക്കാരന്റെയും പങ്കാളിയുടെയും ആശ്രിതരുടെയും പേര്, ലിംഗം, ജനനത്തീയതി, വയസ്സ്, പോളിസിയുടെ സ്ഥിതി എന്നിവ തെളിയും.

∙ തൊട്ടുതാഴെയുള്ള ഡൗണ്‍ലോഡ് ഹെല്‍ത്ത് കാര്‍ഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ജീവനക്കാരന്റെയും പങ്കാളിയുടെയും ആശ്രിതരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കാര്‍ഡിന്റെ പിഡിഎഫ് പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഇതിന്റെ ഡിജിറ്റല്‍ പകര്‍പ്പോ പ്രിന്റൗട്ടോ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുമ്ബോള്‍ ഹാജരാക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക