മലയാളിയുടെ തീരാ പ്രണയമാണ് മോഹന്‍ലാല്‍. നാല്‍പ്പതില്‍ അധികം വര്‍ഷങ്ങളായി മലയാള സിനിമയില്‍ വിസ്മയം തീര്‍ക്കുന്ന ഈ മഹാനടന്‍ മലയാളത്തിന്റെ താര രാജാവ് തന്നെയാണ്. 1980ല്‍ പ്രതിനായകത്വത്തില്‍ ആരംഭിച്ച അഭിനയ മഹാപ്രയാണം കേവല ഹാസ്യവും ഹീറോയിസവും തീവ്രവൈകാരികതയും അതിമാനുഷിക നായകത്വവുമെല്ലാം കടന്ന് ഓരോ ദിവസത്തിന്റെയും സജീവ സാന്നിദ്ധ്യമായി മാറി. ഇത്രയും കാലകത്തെ അഭിനയ ജീവിതത്തില്‍ അദ്ദേഹത്തിനെ തേടി വരാത്ത പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

എന്തോ എന്നെ ഇഷ്ടമാണ് ആളുകള്‍ക്ക് എന്ന് പറയുംപോലെ മലയാളത്തിലെ ഒട്ടുമിക്ക നായികാ നായകന്‍മാര്‍ക്കും അദ്ദേഹത്തോട് ആരാധനയാണ്. ഈ കാലയളവില്‍ മോഹന്‍ലാലിനൊപ്പം ഒരുപാട് നടിമാര്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ഒരു നടിയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അന്തരിച്ച ബോളിവുഡ് താര സുന്ദരി ശ്രീദേവിയോടൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്നായിരുന്നു മോഹന്‍ലാല്‍ വലിയ ആഗ്രഹങ്ങളില്‍ ഒന്ന്. മോഹന്‍ലാലിന്റെ ആ നടക്കാതെ പോയ സ്വപ്നത്തെ കുറിച്ച്‌ നടി മേനക മുമ്ബ് ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വെെറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടി ശ്രീദേവിയോടൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണം, ഒരു വലിയ ആഗ്രഹമാണെന്നും അത് നടക്കുമോയെന്നും മോഹന്‍ലാല്‍ ചോദിച്ചു. അതിനെന്താ ചേട്ടാ അതൊക്കെ നടക്കുമെന്നാണ് ഉത്തരം നല്‍കിയത്. അതിന് ശേഷം പ്രിയന്‍ ചേട്ടന്‍ പിന്നിട് ഹിന്ദിയില്‍ സിനിമകള്‍ ചെയ്തു. അപ്പോഴെല്ലാം ലാലേട്ടനെയും ശ്രീദേവിയെയും ഒരുമിച്ച്‌ സ്‌ക്രീനില്‍ കാണാന്‍ പറ്റുമെന്നു വിചാരിച്ചു. എന്നാല്‍ അത് നടക്കാതെ പോയി. ലാലേട്ടന്‍ ചിന്തിച്ച ഒരുപാട് കാര്യങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ ഇത് നടക്കാത്തതില്‍ അതിയായ വിഷമമുണ്ടെന്നും മേനക വെളിപ്പെടുത്തിയരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക