സിനിമ നിര്‍മ്മാതാവിനെ വണ്ടിചെക്ക് നല്‍കി വഞ്ചിച്ച കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേല്‍ കോടതിയില്‍ കീഴടങ്ങി.റാഞ്ചി സിവില്‍ കോടതിയില്‍ കീഴടങ്ങിയ നടിക്ക് സീനിയര്‍ ഡിവിഷൻ ജഡ്ജ് ഡി.എൻ.ശുക്ല ജാമ്യം അനുവദിച്ചു.2018ല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള സിനിമാ നിര്‍മ്മാതാവ് അജയ്കുമാര്‍ സിംഗാണ് നടിക്കെതിരെ പരാതി നല്‍കിയത്.

ജൂണ്‍ 21ന് കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദശത്തോടെയാണ് ജാമ്യം. സണ്ണി ഡിയോള്‍ നായകനാകുന്ന ‘ഗദര്‍ 2’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരാനൊരുങ്ങുമ്ബോഴാണ് അമീഷ പട്ടേല്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടിയത്.2018ല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള സിനിമാ നിര്‍മാതാവ് അജയ്കുമാര്‍ സിംഗാണ് നടിക്കെതിരെ പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നടിക്ക് 2.50 കോടി രൂപ കൈമാറിയിരുന്നു. പിന്നീട് സിനിമ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നടി നല്‍കിയ ചെക്ക് മടങ്ങുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി നിരവധി തവണ സമൻസ് അയച്ചിട്ടും നടി ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരായി ജാമ്യം നേടിയത്.

അമീഷ പട്ടേല്‍ റാഞ്ചിയിലെ ഹര്‍മു ഗ്രൗണ്ടില്‍ ഒരുപരിപാടിയില്‍ പങ്കെടുക്കാൻ വന്നതിന് ശേഷമാണ് കേസിലേക്ക് നയിച്ച സംഭവം നടന്നത്. അജയ് കുമാര്‍ സിംഗ് അറിയപ്പെടുന്ന ബിസിനസുകാരനാണ്. ലവ്ലി വേള്‍ഡ് എന്റര്‍ടെയിൻമെന്റ് എന്ന കമ്ബനിയും അദ്ദേഹത്തിനുണ്ട്. ഒരു ചിത്രം നിര്‍മിക്കുന്ന കാര്യം ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.

തുടര്‍ന്നാണ് അജയ് കുമാര്‍ ചിത്രം നിര്‍മിക്കാൻ തീരുമാനിച്ചത്. എന്നാല്‍ ചിത്രം പൂര്‍ത്തിയായില്ല. നല്‍കിയ പണം തിരിച്ചുനല്‍കാൻ അമീഷയോട് നിര്‍മ്മാതാവ് ആവശ്യപ്പെട്ടു. ഇവര്‍ നല്‍കിയ ചെക്ക് പക്ഷേ മടങ്ങുകയായിരുന്നു. 2021 നവംബറിലും സമാനമായ ആരോപണം നടി നേരിട്ടിരുന്നു. യുടിഎഫ് ടെലിഫിലിംസിന് നല്‍കിയ 32.25 ലക്ഷത്തിന്റെ ചെക്കും ഇതുപോലെ മടങ്ങിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക