കോഴിക്കോട്ബാലുശ്ശേരിക്ക് സമീപം പൊലീസിന്റെ ജീപ്പ് അപകടത്തില്‍പ്പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവര്‍ രജീഷ്, പിആര്‍ഒ ഗിരീഷ്, എന്നിവര്‍ക്ക് പരിക്കേറ്റു.

മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. വടകരയില്‍ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന പൊലീസ് സംഘമാണ് അപകടത്തില്‍പ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക