വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസ്സം സൃഷ്ടിച്ചാല്‍ അവ എങ്ങനെയാണ് പ്രതികരിക്കുക എന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടാണ് അതിസാഹസികത കാണിച്ച്‌ അപകടത്തില്‍ ചെന്ന് ചാടരുതെന്ന് വനംവകുപ്പ് ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്ന് ചെറുപ്പക്കാര്‍ക്ക് സംഭവിച്ച വീഡിയോയാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്‌എസ് ആണ് വീഡിയോ പങ്കുവെച്ചത്. കാട്ടാനക്കൂട്ടത്തിന് മുന്നില്‍ പോയി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കാണ് ‘പണി’ കിട്ടിയത്.സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ, കാട്ടാനക്കൂട്ടം യുവാക്കള്‍ക്ക് നേരെ തിരിയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാട്ടാനക്കൂട്ടം പാഞ്ഞെത്തിയതോടെ, രക്ഷപ്പെടാന്‍ മൂവരും റോഡിലൂടെ ഓടി. ഇതില്‍ ഒരാള്‍ റോഡില്‍ വീഴുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ രക്ഷപ്പെട്ടോ എന്നത് വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക