കഴിഞ്ഞ ദിവസം മൈസൂര്‍-ബംഗളൂരു എക്‌സ്പ്രസ് വേയില്‍ പെണ്‍കുട്ടിയെ ബൈക്കിൻ്റെ പിന്നില്‍ കയറ്റിയിരുത്തി ബൈക്കിൻ്റെ മുൻഭാഗം ഉയര്‍ത്തി ഓടിച്ച ആളിനെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ് രാമനഗര ജില്ലാ പോലീസ്.എക്‌സ്പ്രസ് വേയില്‍ ഇരുചക്രവാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, ബൈക്കില്‍ മേല്‍പ്പാലത്തില്‍ പോയി വണ്‍വേയില്‍ ഒരു പെണ്‍കുട്ടിയുമായി വീല്‍ ചെയുകയും ഇത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതോടെയാണ് യുവാക്കള്‍ അറസ്റ്റിലായത്.

അഹമ്മദാബാദില്‍ ഒരു യുവാവ് തൻ്റെ സുസുക്കി ആക്സ്സില്‍ വളരെ അപകടകരമായ രീതിയല്‍ സ്റ്റണ്ട് ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും അതിൻ്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുക്കുകയും ചെയ്തിരുന്നു. യുവാവ് സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിന്റെ സീറ്റില്‍ എഴുന്നേറ്റ് നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു കാറിൻ്റെ പിന്നിലേക്ക് എത്തുമ്ബോള്‍ തിരികെ ഇരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാൻ കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹെല്‍മറ്റോ മറ്റ് റൈഡിങ്ങ് ഗിയറുകളോ ഒന്നും യുവാവ് ധരിച്ചിരുന്നില്ല. ഒരു യാത്രക്കാരൻ യുവാവിൻ്റെ വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത്, അഹമ്മദാബാദ് ട്രാഫിക് പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. യുവാവ് ഓടിച്ച വാഹനത്തിൻ്റെ നമ്ബര്‍ വച്ച്‌ പരിശോധിച്ച്‌ കണ്ടുപിടിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക