രാമനാഥപുരം ജില്ലയില്‍ നിരോധിത അപൂര്‍വയിനം കടല്‍ക്കുതിരകളെ കടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തതായി വനംവകുപ്പ് അറിയിച്ചു. ദേവീപട്ടണം വടക്കേ തെരുവ് സ്വദേശി നാഗനാഥന്‍ (57) ആണ് പ്രതി. രാമനാഥപുരം സൂര്യകുടി ഭാഗത്ത് പട്രോളിങ്ങിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികളില്‍ നിന്ന് 90 കടല്‍ക്കുതിരകളും ഒരു വാഹനവും പിടിച്ചെടുത്തു. അപൂര്‍വയിനം കടല്‍ക്കുതിരകളെ ബാഗിലാക്കിയാണ് പ്രതി കടത്താന്‍ ശ്രമിച്ചത്. ദേവീപട്ടണം വടക്കേ തെരുവ് സ്വദേശിയായ നാഗനാഥന്‍ (57) ആണ് ഇയാള്‍ എന്നും കടല്‍ക്കുതിരകളെ സ്ഥിരമായി കടത്തിക്കൊണ്ടിരുന്നയാളാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ 90 കടല്‍ക്കുതിരകളും ഒരു ടിവിഎസ് എക്‌സല്‍ വാഹനവും പിടിച്ചെടുത്തിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക