തിരുവനന്തപുരം: ബക്രീദ് ആഘോഷത്തിന് കോവിഡ് നിന്ത്രണങ്ങളിൽ ഇളവ് നല്‍കിയ വിഷയത്തില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന സുപ്രീം കോടതി അംഗീകരിച്ചില്ല. സംസ്ഥാനം ഇന്നു തന്നെ മറുപടി നല്‍കണമെന്ന് കോടതി വ്യക്തമാക്കി. പി.കെ.ഡി. നമ്പ്യാരാണ് ഇളവ് നൽകിയത് ചോദ്യം ചെയ്ത് ഹര്‍ജി നൽകിയത്. നാളെ രാവിലെ ആദ്യത്തെ കേസായി ജസ്റ്റിസ് ആർ‌.എഫ്.നരിമാൻ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.

‘ഇത്തരം നടപടികളിലൂടെ സർക്കാർ പൗരന്മാരുടെ ജീവിതവുമായി കളിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ ഗുരുതരമായ സാഹചര്യത്തിൽ നിരപരാധികളായ പൗരന്മാരുടെ ആരോഗ്യവും ജീവിതവും ത്യജിക്കാൻ കേരള സർക്കാർ തയാറാണ്’– ഹർജിക്കാരൻ പി.കെ.ഡി. നമ്പ്യാർക്കുവേണ്ടി ഹാജരായ അഭിഭാഷക പ്രീതി സിങ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോഗ്യ വിദഗ്ധരുമായി ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും കേരളത്തിലും മഹാരാഷ്ട്രയിലും വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രധാനമന്ത്രി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേരള സർക്കാരിന്റെ തീരുമാനമെന്നും ഹർജിയിൽ പറയുന്നു.

സുപ്രീം കോടതിയുടെ വിമർശനത്തെ തുടർന്ന് കൻവാർ യാത്ര ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കിയിരുന്നു. സമാനമായി ഒരു മതാഘോഷത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ ഇളവുകള്‍ നൽകുന്നതിൽ ഇടപെടണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക