നെയ്‌റോബി:  ടാങ്കെര്‍ മറിഞ്ഞ് പൊട്ടിത്തെറിച്ച്‌ 13 പേര്‍ വെന്തുമരിച്ചു. നെയ്‌റോബിയിലെ കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. വാഹനം മറിഞ്ഞയുടന്‍ എണ്ണയൂറ്റാനായി സമീപ വാസികള്‍ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു. അതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ടാങ്കെറും പരിസരവും തീക്കിരയായി. ഇതിനിടയില്‍പെട്ടാണ് 13 പേര്‍ വെന്തുമരിച്ചത്.

പാലുമായി പോയ ടാങ്കെര്‍ ലോറിയാണ് ഇടിച്ചത്. എണ്ണ ടാങ്കെര്‍ മറിഞ്ഞ വിവരമറിഞ്ഞ് വന്‍ജനാവലിയാണ് പരിസരത്ത് തടിച്ചുകൂടിയത്. ഇതിനിടെ നിരവധി പേര്‍ എണ്ണയൂറ്റാന്‍ തിരക്കുകൂട്ടി. അതിനിടെയായിരുന്നു പൊട്ടിത്തെറിയും അഗ്‌നിബാധയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിസരത്ത് നിരവധി മോടോര്‍ബൈകുകളും കത്തിയമര്‍ന്നു.

തീയണക്കാന്‍ രക്ഷാസേന മണിക്കൂറുകള്‍ കഴിഞ്ഞാണ് എത്തിയതെന്നും ആരോപണമുണ്ട്. ഇതിനിടെ അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലര്‍ക്കും പൊള്ളലേറ്റ പരിക്ക് സാരമുള്ളതാണ്. കുട്ടികളും ദുരന്തത്തിനിരയായവരില്‍ പെടും. മരണസംഖ്യ ഇനിയും ഉയരുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക