വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ക്രൂരമര്‍ദനം. ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുന്ന ജുലൈ ഒന്നിന് പുലര്‍ച്ചെയായിരുന്നു സംഭവം. ഹൗസ് സര്‍ജന്‍ ഡോ.ഹരീഷ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോസ്മില്‍, റോഷന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ശനിയാഴ്ച പുലര്‍ച്ചെ രോഗിയെ കാണുന്നതിനായി ആശുപത്രിയിലെത്തിയവര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്തിരുന്നു. ഇത് ഹരീഷ് ചോദ്യ ചെയ്തതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ച്‌ പ്രതികള്‍ സ്ഥലത്തുനിന്നു പോയി. ഇതിനുശേഷം ഹൗസ് സര്‍ജന്‍മാര്‍ വിശ്രമിക്കുന്ന സ്ഥലത്തെത്തിയാണ് ഹരീഷിനെ ഇരുവരും മര്‍ദ്ദിച്ചത്. ആക്രമണം ആസൂതിതമെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വനിതാ ഡോക്ടറെ പ്രതികള്‍ രണ്ടുതവണ ശല്യം ചെയ്തിരുന്നു. പിന്തുടര്‍ന്ന് ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മര്‍ദനത്തിന് പിന്നാലെ പുറത്തേക്ക് ഓടിയ രണ്ടുപേരെയും എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടുകയായിരുന്നു. ഇവര്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇരുവരെയും ഉടനെ കോടതിയില്‍ ഹാജരാക്കും. നേരത്തെ കളമശേരി മെഡിക്കല്‍ കോളജിലും ഡോക്ടറെ മര്‍ദിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക