പാലാ: പാലാ രൂപതാംഗമായ മുതിര്‍ന്ന വൈദികനെ ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തത് സഭാ നേതൃത്വം. പാലാ രൂപത മണ്ണക്കനാട് പള്ളി വികാരി ഫാ. ജോസഫ് കുമ്മിണിയിലിനെയാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് ചുമതലകളില്‍ നിന്ന് നീക്കുകയും വൈദികനെന്ന നിലയിലുള്ള ശുശ്രൂഷകളില്‍ നിന്ന് വിലക്കുകയും ചെയ്തിരിക്കുന്നത്.

വൈദികനെ പുറത്താക്കിക്കൊണ്ട് ജൂണ്‍ 23 -ന് രൂപതാ ചാന്‍സലര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ആരോപണങ്ങളില്‍ തന്‍റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായി ഫാ. ജോസഫ് കുമ്മിണിയില്‍ അധികാരികള്‍ മുമ്ബാകെ സമ്മതിച്ചതായും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണ്ണക്കനാട് ഇടവകാംഗമായ സ്ത്രീയുടെ പരാതിയിലാണ് നടപടി. ഇവരുടെ ബന്ധുവും മൂന്ന് കുട്ടികളുടെ മാതാവുമായ സ്ത്രീയുമായി ബന്ധപ്പെട്ട പരാതിയിലാണ് വൈദികന് ചേരാത്തവിധമുള്ള പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതായി രൂപതാ നേതൃത്വം തിരിച്ചറിഞ്ഞത്. ഫാ. ജോസഫും അത് സമ്മതിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക