മന്ത്രി വി അബ്ദുറഹ്മാന് എതിരായ വിവാദ പരാമര്‍ശം ഖേദം പ്രകടിപ്പിച്ച്‌ വൈദികനും ലത്തീന്‍ അതിരൂപതയും.’അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് ഖേദം പ്രകടിപ്പിച്ചത്. പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു.

സമുദായങ്ങള്‍ക്ക് ഇടയില്‍ ചേരിതിരിവ് ഉണ്ടാക്കിയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് അറിയിച്ചു. പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നിന്ന് ഉണ്ടായതാണെന്നും പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രശ്നം അവസാനിപ്പിക്കണം എന്നും അതിരൂപത അഭ്യര്‍ത്ഥിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക