താങ്ങാനാവാത്ത ജീവിത ചിലവുകളുടെ പുറകെ ഓടുന്ന മലയാളികൾക്ക് കിട്ടിയ ഇരുട്ടടിയാണ് എഐ ക്യാമറകൾ. 10 വെച്ച് 100 പിടിക്കുക എന്ന ഉദ്ദേശത്തിൽ ഖജനാവ് നിറയ്ക്കാൻ സംസ്ഥാന സർക്കാർ കണ്ടെത്തിയ പുതിയ പോംവഴിയാണ് ഈ ക്യാമറകൾ. റോഡിലൂടെ യാത്ര ചെയ്യുന്നവരെ നിരീക്ഷിച്ച് നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുകയാണ് ക്യാമറകളുടെ ചുമതല.

എന്നാൽ ഇപ്പോൾ നിയമലംഘനം നടത്താതെ മാന്യമായി വാഹനമോടിക്കുന്നവർക്കും എ ഐ ക്യാമറകൾ ഭീഷണിയായി മാറുകയാണ്. സഹയാത്രികൻ താടി ചൊറിഞ്ഞപ്പോൾ സീറ്റ് ബെൽറ്റ് മറഞ്ഞു എന്ന കാരണത്താൽ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശിക്ക് പിഴ മുന്നറിയിപ്പ് വന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ താടിയുള്ള ഒരു വൈദികൻ എ ഐ ക്യാമറ മൂലം താൻ വാഹനം ഓടിക്കുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മാതൃഭൂമി ടിവിയോട് വിശദീകരിച്ചിട്ടുണ്ട്. വീഡിയോ ചുവടെ കാണുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക