കൊച്ചി: കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ (എസ്‌ഒഇ) 20ന് നടന്ന ആക്രമണത്തില്‍ കര്‍ശന നടപടി വേണമെന്ന് അധ്യാപകര്‍. ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ട മുഴുവൻ വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് പ്രിൻസിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു. അച്ചടക്ക നടപടിയിലെ പോരായ്മകള്‍ക്കും ക്യാംപസിലെ അരക്ഷിതാവസ്ഥയ്ക്കെതിരെയും കടുത്ത വിമര്‍ശനമുയര്‍ന്നു.

കുസാറ്റ് എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത് ഇരുമ്പുദണ്ഡുമായി #CUSAT #SFI #KSU

Manorama News TV ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜೂನ್ 20, 2023

ജോലി സ്ഥലത്ത് സുരക്ഷ ശക്തമാക്കണമെന്നും പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാ ചെലവ് സര്‍വകലാശാല വഹിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ഉയര്‍ന്ന ആവശ്യങ്ങളുള്‍പ്പെടുത്തി രജിസ്ട്രാര്‍ക്കും വിസിക്കും പ്രിൻസിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആക്രമണത്തില്‍ 2 ജീവനക്കാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്‌എഫ്‌ഐ ആക്രമണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായെന്നും അതു പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈസ് ചാൻസലര്‍ പി ജി ശങ്കരൻ അറിയിച്ചു. സാങ്കേതിക തകരാറാണ് സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നതിനു താമസം ഉണ്ടാക്കിയതെന്നും സംഭവത്തില്‍ അന്വേഷണ കമ്മിറ്റിയെ 2 ദിവസത്തിനകം നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ അക്രമത്തില്‍ ഉള്‍പ്പെട്ടവരെ സസ്പെൻഡ് ചെയ്ത ഉത്തരവ് 2 പേരെ ഒഴിവാക്കി സര്‍വകലാശാല പുതുക്കി ഇറക്കി. ആദ്യ ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്ന നിബിൻ, എസ് കെ അഭിനവ് എന്നിവര്‍ അക്രമത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് കണ്ടെത്തി. അര്‍ജുൻ, സനിൻ, അഭിനന്ദ് എന്നിവരെ സസ്പെൻഡ് ചെയ്തുവെന്നും മെജോ, അംജദ് സമൻ എന്നിവരുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കുമെന്നും പുതിയ ഉത്തരവിലുണ്ട്.

കോളജില്‍ മുൻപു നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തെക്കുറിച്ചു ഡോ. ഗിരീഷ് കുമാരൻ തമ്ബിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിദ്യാര്‍ത്ഥികളില്‍നിന്നു തെളിവെടുക്കുകയായിരുന്നു. ഇതിനിടെ കാറുകളിലെത്തിയ എസ്‌എഫ്‌ഐ സംഘം ഓഫീസിലേക്ക് തള്ളിക്കയറി. ഇടനാഴിയില്‍നിന്ന വിദ്യാര്‍ത്ഥികള്‍ ഓഫീസ് മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടു. അക്രമികള്‍ സ്റ്റാഫ് മുറി വഴി കയറി മധ്യത്തിലുള്ള മറ ചാടിക്കടന്ന് ഓഫീസ് മുറിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദിച്ചു. ജീവനക്കാര്‍ വാതില്‍ ചവിട്ടി തുറന്നാണു കുട്ടികളെ രക്ഷപ്പെടുത്തിയത്. നിറയെ വെള്ളമുള്ള സ്റ്റീല്‍ കുപ്പി കൊണ്ടു തലയ്ക്കടിക്കുകയാണു ചെയ്തത്. കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷം വനിതകളടക്കം ജീവനക്കാരുടെ നേരെ നടത്തിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

അക്രമം തടയാൻ ശ്രമിച്ച ഗിരീഷ് കുമാരൻ തമ്ബിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഓഫീസ് അറ്റൻഡര്‍ സിജിമോളുടെ കൈ പിടിച്ചു തിരിച്ചു. മറ്റൊരു ജീവനക്കാരനായ ഗോപാലകൃഷ്ണന് ചവിട്ടേറ്റു. ഗ്രില്‍ അടക്കാൻ ശ്രമിച്ച അറ്റൻഡര്‍ രതീഷിനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണു ചെയ്തതെന്നും ആക്ഷേപമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക