മഹാരാഷ്ട്രയിലെ രാജ്ഗഡ് കോട്ടയില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. മരിച്ച ദര്‍ശന പവാറിന്റെ (26) കാമുകന്‍ രാഹുല്‍ ഹാന്‍ഡോറിനു (25) വേണ്ടിയാണ് തിരച്ചില്‍. ഞായറാഴ്ചയാണ് ദര്‍ശനയെ പുണെയിലുള്ള രാജ്ഗഡ് കോട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഹമ്മദ്നഗര്‍ സ്വദേശിയായ ദര്‍ശന, അടുത്തിടെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ആര്‍എഫ്‌ഒ) തസ്തികയിലേക്കുള്ള മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മിഷന്‍ (എംപിഎസ്സി) പരീക്ഷ പാസായിരുന്നു.

ദര്‍ശന കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി വെല്‍ഹെ പോലീസ് അറിയിച്ചു. ശരീരത്തില്‍ ഒന്നിലധികം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. കൊലയാളിയെയും കൊലപാതകത്തിനു പിന്നിലെ കാരണത്തെയും കുറിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂണ്‍ 9 നാണ് ദര്‍ശന പുണെയില്‍ എത്തിയത്. നര്‍ഹെ ഏരിയയില്‍ കൂട്ടുകാരിക്കൊപ്പമായിരുന്നു താമസം. ജൂണ്‍ 12ന് സിംഹഗഡ് കോട്ട സന്ദര്‍ശിക്കാന്‍ പോകുകയാണെന്നു ദര്‍ശന മാതാപിതാക്കളെ അറിയിച്ചു. രാജ്ഗഡ്, സിംഹഗഡ് കോട്ടകളില്‍ ട്രക്കിങ്ങിനു പോകുകയാണെന്നാണ് കൂട്ടുകാരിയോടു പറഞ്ഞത്.എന്നാല്‍, ഇതിനുശേഷം കുടുംബത്തിനു ദര്‍ശനയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് 18 നു ദര്‍ശനയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. വെല്‍ഹെയില്‍നിന്നാണ് ദര്‍ശനയുടെ അവസാന ഫോണ്‍കോളെന്ന് പോലീസ് കണ്ടെത്തി. സിംഹഗഡ് കോട്ടയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ രാജ്ഗഡ് കോട്ടയുടെ അടിവാരത്തുനിന്നാണ് ഫോണ്‍ കണ്ടെത്തിയത്.

നാസിക് സ്വദേശിയായ രാഹുല്‍ ഹാന്‍ഡോര്‍, പുണെയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍്‌ററില്‍ പഠിക്കുകയാണ്. ജൂണ്‍ 12നു രാവിലെ 6:10ന് രാഹുലും ദര്‍ശനയും ഒരുമിച്ച്‌ രാജ്ഗഡിലേക്കു കയറി പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. എന്നാല്‍ 10 മണിയോടെ രാഹുല്‍ ഒറ്റയ്ക്കാണ് മടങ്ങിവന്നത്. ഇതിനുശേഷം രാഹുല്‍ എവിടെപ്പോയെന്ന് ഒരു വിവരവുമില്ല. രാഹുലിനെ കണ്ടെത്താന്‍ അഞ്ചു സംഘമായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക