മലയാള സിനിമ താരങ്ങളിൽ ഏറ്റവും ഭക്തരായ താരങ്ങളുടെ നിരയിൽ മുൻപന്തിയിലാണ് സുരേഷ് ഗോപി. തന്റെ വിശ്വാസങ്ങൾ ഒരിക്കലും അദ്ദേഹം മറച്ചു പിടിക്കാറുമില്ല. ഇതിൻറെ പേരിൽ രാഷ്ട്രീയ വിഭാഗങ്ങൾ ഉണ്ടാകുമ്പോൾ പോലും അദ്ദേഹം ഗൗനിക്കാറുമില്ല. ഇപ്പോൾ ഇതാ ഭാര്യയും മക്കളുമൊത്ത് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി അദ്ദേഹം യാഗവും പ്രാർത്ഥന കർമ്മങ്ങളും നിർവഹിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വിദേശത്ത് പഠനം പൂർത്തിയാക്കുന്ന ഒരു മകൾ ഒഴികെ മറ്റെല്ലാ കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ട്

അഭിഷ്ഠകാര്യ വരദായിനി ആയിട്ടാണ് മൂകാംബിക ദേവി അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ കുടുംബത്തിൽ ഉണ്ടാകാൻ പോകുന്ന എന്തോ മംഗള കർമ്മത്തിന് മുന്നോടിയായിട്ടാണ് താരത്തിന്റെ ക്ഷേത്രദർശനം എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത് എന്താകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷക സമൂഹവും ആരാധകരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക