ജീവിതത്തില്‍ നമ്മള്‍ പോലും അറിയാതെ പല അസാധാരണ സംഭവങ്ങളും ചുറ്റും നടക്കാറുണ്ട്. ചിലപ്പോള്‍ അത് പലരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഒരു മുട്ടയുടെ ആകൃതിയില്‍ കണ്ടെത്തിയ പ്രത്യേകതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം നടക്കുന്നത്.ഒരു ഓസ്ട്രേലിയൻ യുവതി വാങ്ങിയ മുട്ടയുടെ ആകൃതിയാണ് എല്ലാവരെയും ഞെട്ടിച്ചത്. ആ മുട്ടയ്ക്ക് പൂര്‍ണ വൃത്താകൃതിയായിരുന്നു. ജാക്വലിൻഫെല്‍ഗേറ്റ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ മുട്ടയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തുടര്‍ന്ന് യുവതി ഗൂഗിളില്‍ വൃത്താകൃതിയില്‍ മുട്ട കാണപ്പെടാനുള്ള സാദ്ധ്യത എത്രയാണെന്ന് നോക്കി.പത്ത് ലക്ഷം മുട്ടകളില്‍ ഒരു മുട്ട മാത്രമേ പൂര്‍ണ വൃത്താകൃതിയില്‍ കാണപ്പെടുകയുള്ളുയെന്ന് ഇതോടെ അവര്‍ മനസിലാക്കി. കൂടാതെ അവസാനമായി കണ്ടെത്തിയ വൃത്താകൃതിയിലുള്ള മുട്ട വിറ്റ് പോയത് 1,14,697 രൂപയ്ക്കാണ്. ഇതാണ് ശരിയ്ക്കും അവരെ ഞെട്ടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യങ്ങള്‍ എല്ലാം സൂചിപ്പിച്ചുകൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക