IndiaNewsSports

ക്രിക്കറ്റ് താരം ശിഖർ ധവാനും, ഭാര്യ അയേഷ മുഖർജിയും വേർപിരിയുന്നു: അവസാനിക്കുന്നത് 9 വർഷം നീണ്ടു നിന്ന ദാമ്പത്യ ബന്ധം.

ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള അയേഷയുമായി 2012ലായിരുന്നു ധവാന്റെ വിവാഹം.

ad 1

9 വര്‍ഷത്തോളം നീണ്ട ദാമ്ബത്യം അവസാനിപ്പിച്ചതായി അയേഷ സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇവരുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അയേഷയ്ക്ക് ആദ്യ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുണ്ട്. ധവാന്‍ – അയേഷ ദമ്ബതികള്‍ക്ക് സൊരാവര്‍ എന്ന മകനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

വിവാഹമോചന വാര്‍ത്തയോട് ശിഖര്‍ ധവാന്‍ പ്രതികരിച്ചിട്ടില്ല. അയേഷ മുഖര്‍ജിയാകട്ടെ, ധവാന്റെ പേരു ചേര്‍ത്തുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ‘അയേഷ മുഖര്‍ജി’ എന്ന പേരില്‍ പുതിയ അക്കൗണ്ട് സൃഷ്ടിച്ചാണ് വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്. വിവാഹമോചനം പരസ്യമാക്കി ദീര്‍ഘമായ കുറിപ്പും അയേഷ പങ്കുവച്ചിട്ടുണ്ട്.

ad 3

കുറിപ്പിങ്ങനെ:

ad 5

വാക്കുകള്‍ക്ക് ഇത്രമാത്രം അര്‍ഥതലങ്ങളാകാമെന്നത് എന്തൊരു തമാശയാണ്! ഇക്കാര്യം ആദ്യ വിവാഹമോചനത്തോടെ തന്നെ എനിക്ക് മനസ്സിലായിരുന്നു. ആദ്യ വിവാഹമോചനത്തിന്റെ വേളയില്‍ ഞാന്‍ ആകെ ഭയചകിതയായിരുന്നു. തോറ്റുപോയെന്നും ജീവിതത്തില്‍ തെറ്റായിട്ടെന്തോ ചെയ്യുകയാണെന്നുമുള്ള തോന്നലായിരുന്നു അന്ന്.ഞാന്‍ എല്ലാവരേയും നിരാശപ്പെടുത്തിയെന്നും എല്ലാം സ്വാര്‍ഥതയാണെന്നുമായിരുന്നു ചിന്ത.

മാതാപിതാക്കളേയും മക്കളേയും ദൈവത്തേയും നിരാശപ്പെടുത്തിയെന്ന് എനിക്കന്ന് തോന്നി. വിവാഹമോചനം അത്രയ്ക്ക് മോശം വാക്കായിരുന്നു.ഇപ്പോഴിതാ, ഞാന്‍ രണ്ടാം തവണയും അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. വൂഹ്… ഇത് ഞെട്ടിക്കുന്നതാണ്. ഒരിക്കല്‍ വിവാഹമോചിതയായ ഞാനിതാ, വീണ്ടും മറ്റൊരു വിവാഹമോചനത്തിലേക്ക് നീങ്ങുന്നു. എനിക്കിനിയും എന്തൊക്കെയോ തെളിയിക്കാനുണ്ടായിരുന്നു. അതുകൊണ്ട് രണ്ടാം വിവാഹബന്ധവും തകര്‍ന്നപ്പോള്‍ അതെന്നെ ഭയപ്പെടുത്തി. ആദ്യത്തെ തവണ വിവാഹമോചിതയായപ്പോള്‍ നേരിട്ടതെല്ലാം എന്റെ മനസ്സിലേക്കു വന്നു. ഭയം, തോറ്റെന്ന ചിന്ത, നിരാശ.. എല്ലാം നൂറിരട്ടിയായി എന്നിലേക്ക് വരുന്നു. ഇതെല്ലാം എന്തിനായിരുന്നു? വിവാഹവുമായി എന്റെ ബന്ധത്തെ ഇത് എങ്ങനെ ബാധിക്കും?

ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചതിന്റെ പരിണിത ഫലങ്ങളെല്ലാം ഞാന്‍ അനുഭവിച്ചതാണ്. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാന്‍ അന്ന് എനിക്കു സാധിച്ചതാണ്. പതുക്കെ ഭയവും അപ്രത്യക്ഷമായി. കൂടുതല്‍ കരുത്തുള്ളതായി എനിക്കു തോന്നി. എന്റെ ഭയവും വിവാഹമോചനമെന്ന വാക്കിനോടുള്ള വെറുപ്പുമെല്ലാം എന്റെ തന്നെ സൃഷ്ടികളായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. അതിനുശേഷം വിവാഹമോചനത്തെ ഞാനാഗ്രഹിക്കുന്ന രീതിയില്‍ കാണാനും വ്യാഖ്യാനിക്കാനുമാണ് എക്കാലവും ശ്രമിച്ചിട്ടുള്ളത്.∙ വിവാഹമോചനമെന്നാല്‍ ഞാന്‍ സ്വയം കണ്ടെത്തുന്ന നിമിഷമാണ്. അല്ലാതെ വിവാഹം കഴിച്ചുപോയി എന്നതിന്റെ പേരില്‍ ആകെയുള്ള ജീവിതം ബലികഴിക്കാനുള്ളതല്ല.

∙ ചിലപ്പോള്‍ നിങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്താലും ഫലം നന്നാവണമെന്നില്ലെന്ന ഓര്‍മപ്പെടുത്തലാണ് വിവാഹമോചനം. അത് സാധാരണയാണ്.

∙ പുതിയ ബന്ധങ്ങളിലേക്ക് പ്രവേശിക്കുമ്ബോള്‍ ശ്രദ്ധിക്കാനുള്ള ഒട്ടേറെ പുതിയ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ ബന്ധങ്ങളെന്നും വിവാഹമോചനത്തിന് അര്‍ഥമുണ്ട്!

∙ സ്വയം വിശ്വസിച്ചിരുന്നതിനേക്കാള്‍ എനിക്കു കരുത്തുണ്ടെന്നു തിരിച്ചറിയുന്ന നിമിഷമാണ് വിവാഹമോചനം.

∙ നിങ്ങള്‍ കല്‍പ്പിച്ചു നല്‍കുന്ന അര്‍ഥമെന്താണോ അതാണ് വിവാഹമോചനം.വിവാഹമോചനത്തിന്റെ പേരില്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍, വിവാഹമോചിതയെന്ന പേര് ചാര്‍ത്തപ്പെടുമെന്ന് ഭയന്ന് ഇപ്പോഴത്തെ ബന്ധം അവസാനിപ്പിക്കാന്‍ ഭയപ്പെടുന്നുവെങ്കില്‍ പ്രശ്ന പരിഹാരത്തിന് സധൈര്യം എന്നെ സമീപിക്കാം.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button