സംസ്ഥാനത്ത് 15 ഇടങ്ങളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്. കേരള പോലീസിന് മാറ്റിനിർത്തിക്കൊണ്ട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഒരുക്കിയത് കേന്ദ്രസേനയാണെന്നും റിപ്പോർട്ടുകളുണ്ട്.

കോട്ടയത്ത് ചങ്ങനാശേരിയിലുള്ള സംഗീത ഫാഷൻസ് എന്ന സ്ഥാപനത്തിലടക്കം റെയ്ഡ് നടന്നു. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടത്തിയ സ്ഥലങ്ങളില്‍ നിന്ന് വിദേശ കറൻസിയടക്കം പിടിച്ചെടുത്തെന്നാണ് സൂചന. അതേസമയം റെയ്ഡ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് പതിനഞ്ചിലധികം സ്ഥലങ്ങളിൽ ഇ ഡി റെയ്ഡ്; വിദേശ കറൻസി ഉൾപ്പെടെ പിടിച്ചെടുത്തെന്ന് സൂചന #EDRaid #KeralaNews #ForeignCurrency

Asianet News ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜೂನ್ 19, 2023

10000 കോടി രൂപയുടെ ഹവാല ഇടപാടുകൾ കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജൻസി പരിശോധന നടത്തിയത് എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർ പരിശോധനകൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കാം. തുണിക്കടകളും ഫാഷൻ സ്റ്റോറുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടന്നിരിക്കുന്നത്. പരിശോധനകളും ആയി ബന്ധപ്പെട്ട ആരുടെയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക