പ്രശസ്ത മലയാള ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

വേലുത്തമ്ബിപി ദളവയായിരുന്നു ആദ്യചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് താൻ 40 വര്‍ഷമായി താമസിച്ചിരുന്ന പൂജപ്പുരയിലെ വീട്ടില്‍ നിന്നും മകള്‍ക്കൊപ്പം മൂന്നാര്‍ മറയൂരിലെ വീട്ടിലേക്ക് താമസം മാറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക