രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ശക്തമാക്കി നടൻ വിജയ് പൊതുവേദിയില്‍. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് താരം പങ്കെടുത്തത്. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് രക്ഷിതാക്കളോട് പറയണമെന്ന് വിജയ് വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു.

ജനങ്ങളുടെ രാഷ്ട്രീയ സാമൂഹിക നിലപാടുകള്‍ അറിയുന്നതിന് നേരത്തെ ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കം സര്‍വ്വേ നടത്തിയിരുന്നു. ഇതോടെയാണ് വിജയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായത്. ചെന്നൈയില്‍ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ താരം പങ്കെടുത്തതോടെ അഭ്യൂഹം കൂടുതല്‍ ശക്തമാകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസുകളിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങിലാണ് വിജയ് എത്തിയത്. 234 നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആറ് കുട്ടികളും മാതാപിതാക്കളും ആണ് ചടങ്ങിന് എത്തിയത്. വിദ്യാര്‍ഥികള്‍ക്ക് വിജയ് ഉപഹാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്കിടെ നടൻ പൊതുവേദിയിലെത്തി രാഷ്ട്രീയം പറഞ്ഞതോടെ സൂചനകളും ശക്തമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക