ദുബായ്:മണലാരണ്യത്തില്‍ കണ്ണീരായി രണ്ടു മലയാളി യുവതികള്‍.ആദ്യത്തെയാള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നെങ്കില്‍ അടുത്തയാള്‍ ഷോക്കേറ്റ് മരിക്കുകയായിരുന്നു. തൃശൂര്‍ ആമ്ബല്ലൂര്‍ മണ്ണംപ്പേട്ട കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടില്‍ അനിലന്റെ മകള്‍ അമൃതയാണ് (23) ദുബായിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്.ഓഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കേ, അമൃത ഒരാഴ്ച മുമ്ബാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്.

എ‍ഞ്ചിനീയറായി ജോലി ചെയ്തിരുന്ന മലയാളി യുവതി ഷോക്കേറ്റ് മരിച്ചത് ഷാര്‍ജയിലെ താമസസ്ഥലത്തുവച്ചായിരുന്നു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ വെച്ച്‌ ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് നീതുവിന് ഷോക്കേറ്റുവെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്‌ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നുവെന്ന് പറയപ്പെടുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വസതിയില്‍ എത്തിക്കും. തുടര്‍ന്ന് മുളങ്കാടകം ശ്‍മശാനത്തില്‍ സംസ്‍കരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക