കോണ്‍ഗ്രസ് പുനസംഘടനയില്‍ മുസ്ലിം വിഭാഗത്തെ അവഗണിച്ചതായി സുന്നി നേതാവ് സത്താര്‍ പന്തല്ലൂര്‍. കാസര്‍ഗോഡ് അടക്കമുള്ള 5 ജില്ലകളില്‍ പേരിനുപോലും മുസ്ലീങ്ങള്‍ ഇല്ലെന്ന് സത്താര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പുനസംഘടന പൂര്‍ത്തിയാക്കിയതില്‍ കാസറഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പേരിനു പോലും ഒരു മുസ്ലിമില്ല.

മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും, പത്തനം തിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡണ്ടിനെ വെക്കാൻ പോലും കോണ്‍ഗ്രസ് കാട്ടാതിരിക്കുന്നത് മനസ്സിലാകും. പക്ഷേ 37% മുസ്ലിം ജനസംഖ്യയുള്ള കാസറഗോട്ടും, 32% മുസ്ലിംകളുള്ള വയനാട്ടിലും കോണ്‍ഗ്രസ് ഇതു ചെയ്യുമ്ബോള്‍ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരുമെന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പുനസംഘടനയുടെ പട്ടിക കൂടി ഉള്‍പ്പെടുത്തിയാണ് സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നീണ്ട ഇടവേളക്ക് ശേഷം താഴെതട്ടില്‍ കോണ്‍ഗ്രസ് ഒരു പുന: സംഘടന പൂര്‍ത്തിയാക്കി. 140 അസംബ്ലി മണ്ഡലങ്ങളില്‍ 280 ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചു. ജാതി-മത -ഗ്രൂപ്പ്-പ്രാദേശിക സമവാക്യങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പുന: സംഘടനകള്‍ നടത്തുന്നത് എന്ന് പരസ്യമായി സമ്മതിക്കാൻ മടിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇത്തവണ ബ്ലോക്ക് പുന:സംഘടിപ്പിച്ചപ്പോള്‍ കാസറഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പേരിനു പോലും ഒരു മുസ്ലിമില്ല. മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും, പത്തനം തിട്ടയിലും ഒരു ബ്ലോക്ക് പ്രസിഡണ്ടിനെ വെക്കാൻ പോലും കോണ്‍ഗ്രസ് കാട്ടാതിരിക്കുന്നത് മനസ്സിലാകും. പക്ഷെ 37% മുസ്ലിം ജനസംഖ്യയുള്ള കാസറഗോട്ടും, 32% മുസ്ലിംകളുള്ള വയനാട്ടിലും കോണ്‍ഗ്രസ് ഇതു ചെയ്യുമ്ബോള്‍ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക