ബിഎം ആൻഡ് ബിസി റോഡുകള്‍ ഏതു കാലാവസ്ഥയിലും അതിവേഗം ഉന്നതനിലവാരത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന ഇൻഫ്രാറെഡ് പാച്ച്‌ വര്‍ക്ക് സംവിധാനത്തിന് സംസ്ഥാനത്ത് തുടക്കമായി. ഈ വിദേശ സാങ്കേതികവിദ്യ രാജ്യത്താദ്യമായി ഉപയോഗിക്കുന്നത് കേരളത്തിലാണ്. ഇൻഫ്രാറെഡ് പാച്ച്‌വര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും മെഷിനറി സമര്‍പ്പണവും ഏറ്റുമാനൂരില്‍ പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഇൻഫ്രാറെഡ് ടെക്നോളജി എല്ലാ റോഡുകളിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

എംസി റോഡില്‍ കോട്ടയം മുതല്‍ അങ്കമാലിവരെയാണ് തുടക്കത്തില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. മഴക്കാലത്തും അറ്റകുറ്റപ്പണി മുടക്കം കൂടാതെ നടത്താൻ കഴിയും. കുഴി അടച്ചഭാഗവും റോഡും ഒരേ നിരപ്പായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. കുഴിയും പരിസരവും 140 ഡിഗ്രി ചൂടാക്കിയ ശേഷമാണ് ബിറ്റുമിൻ എമല്‍ഷൻ സ്പ്രേ ചെയ്യുന്നത്. കുഴിയില്‍ നിക്ഷേപിക്കാനുള്ള മിശ്രിതം 140 ഡിഗ്രി ചൂടില്‍ സൂക്ഷിക്കാനുള്ള സംവിധാനം മെഷീനറിയിലുണ്ട്. മിശ്രിതം കുഴിയില്‍ നിക്ഷേപിച്ചശേഷം കോംപാക്ടര്‍ ഉപയോഗിച്ച്‌ ശാസ്ത്രീയ മാനദണ്ഡങ്ങളോടെ കൃത്യമായി ഉറപ്പിക്കും. ചടങ്ങില്‍ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആധുനിക മെഷനറി എത്തിച്ചത് പാലായിലെ രാജി മാത്യു ആൻഡ് കമ്പനി

അങ്കമാലി മുതൽ കോട്ടയം വരെയുള്ള എം സി റോഡ് മെയിന്റനൻസ് വർക്കുകൾ ഏറ്റെടുത്തിരിക്കുന്ന രാജി മാത്യു ആൻഡ് കമ്പനിയാണ് ഇൻഫ്രാറെഡ് പാച്ച് വർക്ക് സാങ്കേതികവിദ്യയുള്ള മെഷനറി ഇറക്കുമതി ചെയ്തത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മെയിന്റനൻസ് വർക്കുകൾ മാത്രമല്ല, ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കാം എന്നുള്ളതും ഈ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന മേന്മയാണ്. ആധുനിക മിഷനറി എത്തിച്ചത് പാലായിലെ രാജി മാത്യു ആൻഡ് കമ്പനി: അങ്കമാലി മുതൽ കോട്ടയം വരെയുള്ള എം സി റോഡ് മെയിന്റനൻസ് വർക്കുകൾ ഏറ്റെടുത്തിരിക്കുന്ന രാജി മാത്യു ആൻഡ് കമ്പനിയാണ് ഇൻഫ്രാറെഡ് പാച്ച് വർക്ക് സാങ്കേതികവിദ്യയുള്ള മെഷനറി ഇറക്കുമതി ചെയ്തത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മെയിന്റനൻസ് വർക്കുകൾ മാത്രമല്ല, ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കാം എന്നുള്ളതും ഈ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന മേന്മയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരം സാങ്കേതികവിദ്യ റോഡ് പരിപാലനത്തിന് ഉപയോഗിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക