തിരുവനന്തപുരം: ലണ്ടനിലെ ഗാറ്റ്‌വിക് എയര്‍പോര്‍ട്ടില്‍ സംഭവിച്ചത് എന്ത്? അതിന് മറുപടി പറയുകയാണ് ഷാജൻ സ്‌കറിയ. സൈബര്‍ സഖാക്കള്‍ തന്നെ പ്രചരിപ്പിക്കുന്ന വീഡിയോ പരിശോധിച്ചാല്‍ തന്നെ ഒറ്റ നോട്ടത്തില്‍ തന്നെ അടികിട്ടിയത് ആര്‍ക്കെന്ന് വ്യക്തമാകും. അത്തരമൊരു വീഡിയോയുമായാണ് സൈബര്‍ സഖാക്കളുടെ വ്യാജ പ്രചരണം. നിരവധി പ്രതികരണങ്ങളാണ് ഈ വിഷയത്തില്‍ മറുനാടന് അനുകൂലമായി ഉയരുന്നത്. വ്യാജ വാര്‍ത്തകളുടെ വമ്ബൻ ശേഖരമാണ് സൈബര്‍ സഖാക്കള്‍ എന്ന് തെളിയിക്കുന്നതാണ് ഈ സംഭവവും.

വിമാനത്താവളത്തിലെ വിഷയത്തില്‍ ഷാജൻ സ്‌കറിയ എഴുതിയ കുറിപ്പ്: എം 25 ലെ ഗതാഗതകുരുക്ക് കാരണം ഒരു മണിക്കൂര്‍ വൈകിയാണ് എയര്‍പോര്‍ട്ടിലേയ്ക്ക് എത്തിയത്. ഫ്ലൈറ്റ് മിസാവാതിരിക്കാനുള്ള ഓട്ടത്തിനിടയില്‍ രണ്ടുപേര്‍ നടന്നു വരുന്നു. ഒരാള്‍ ഏഷ്യാനെറ്റിന്റെ ശ്രീകുമാറാണ്.മറ്റൊരാള്‍ ഭൂലോക ഫ്രോഡായ ഒരു സഖാവും. ശ്രീകുമാറിനൊരു പുഞ്ചിരി കൈമാറി മുമ്ബോട്ട് നടന്നുപോയി. പിന്നെ വേഗതയില്‍ മുമ്ബോട്ട് നടക്കുമ്ബോള്‍ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു. ആദ്യം ശ്രദ്ധിച്ചില്ല. പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരിഞ്ഞുചെന്ന് മൊബൈല്‍ ഫോണ്‍ പിടിച്ച്‌ വാങ്ങി ഒറ്റയിടി കൊടുത്തു. തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ.പിന്നെ കാണുന്നത് എന്നെ ആദ്യം തെറിവിളിച്ച വീഡിയോ മാത്രം പുറത്തുവിട്ട് എന്നെ തല്ലിയെന്ന് പറയുന്നതാണ്. അങ്ങനെയെങ്കിലും ആശ്വസിക്കട്ടെ… പാവം ഇപ്പോള്‍ ആശുപത്രിയിലാണോ അതോ വീട്ടില്‍ത്തന്നെ തിരുമ്മല്‍ ചികിത്സയില്‍ ആണോ എന്നറിയില്ല. എന്തായാലും ഞാൻ നാട്ടിലുണ്ട്. എന്നെ തെറിവിളിച്ചതിന്റെ മൂന്നിരട്ടിവേഗതയില്‍ ഞാനും തെറി വിളിച്ചിരുന്നു കേട്ടോ…വിശദമായ വിവരണം നാളെ ഓഫീസില്‍ എത്തിയതിന് ശേഷം.

ഒരു കാര്യത്തില്‍ എനിക്ക് സന്തോഷം ഉണ്ട്. ഈ നാട്ടില്‍ നൂറായിരം പത്രങ്ങളും, ഓണ്‍ലൈൻ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഒക്കെയുണ്ട്. പക്ഷെ കമ്മികള്‍ക്കും സുഡാപ്പികള്‍ക്കും ഏറ്റവും ഇഷ്ടം എന്നെയാണ്. ഇതില്‍ കൂടുതല്‍ എന്ത് അഭിമാനമാണ് എനിക്ക് വേറെ ഉണ്ടാവേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക