സംസ്ഥാനത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു വനിതാ പഞ്ചായത്ത് മെമ്ബര്‍ തന്റെ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി ജയിലിലടക്കാൻ ശ്രമിച്ച സംഭവം. വണ്ടൻമേട് പഞ്ചായത്ത് മെമ്ബര്‍ ആയിരുന്ന സൗമ്യ അബ്രഹാമാണ് ഭര്‍ത്താവിന്റെ ഇരുചക്രവാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു വച്ച്‌ വിവരം പൊലീസിന് ചോര്‍ത്തി നല്‍കി പിടിപ്പിക്കാൻ ശ്രമിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ സത്യം പുറത്തു വരികയും സൗമ്യയും കൂട്ടുപ്രതികളും അറസ്റ്റിലാകുകയുമായിരുന്നു.

ഇപ്പോള്‍ ഈ സംഭവത്തില്‍ ഗംഭീര ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. സൗമ്യയുടെ ഭര്‍ത്താവ് സുനില്‍ വര്‍ഗ്ഗീസ് ഭാര്യയുടെ തെറ്റുകള്‍ പൊറുത്ത് രംഗത്തെത്തി. കുട്ടികള്‍ക്കുവേണ്ടി താൻ എല്ലാം ക്ഷമിക്കുകയും മറക്കുകയുമാണെന്നാണ് സുനില്‍ വ്യക്തമാക്കുന്നത്. സുനില്‍ തന്നെയാണ് സൗമ്യയെ ജാമ്യത്തിലിറക്കിയതും. പരാതി പിൻവലിക്കാൻ തന്നെയാണ് സുനിലിന്റെ തീരുമാനമെന്നാണ് സുനിലുമായി അടുപ്പമുള്ളവര്‍ പറയുന്നതും. ഭാര്യയോട് ക്ഷമിക്കാന്‍ ഭര്‍ത്താവ് തയ്യാറായെങ്കിലും കേസ് മുന്നോട്ട് പോകുമെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗള്‍ഫുകാരനായ പുറ്റടി സ്വദേശി വിനോദിനൊപ്പം പോകുന്നതിന് വേണ്ടിയായിരുന്നു സൗമ്യ കൃത്യത്തിന് കൂട്ടുനിന്നത്. കേസില്‍ത്തന്നെ പ്രതിയായ പുറ്റടി സ്വദേശി വിനോദ് സംഭവത്തിനു ശേഷം നാട്ടിലേക്ക് വന്നിട്ടില്ല . പ്രശ്നങ്ങള്‍ നടക്കുമ്ബോള്‍ സൗമ്യയും ഭര്‍ത്താവും താമസിച്ചിരുന്ന വീട് വില്‍പ്പന നടത്തിക്കഴിഞ്ഞു. വണ്ടൻമേട് പഞ്ചായത്തിന് സമീപത്തായി തന്നെ പുതിയ വീട് വാങ്ങി അവിടേക്ക് ഇരുവരും താമസം മാറിയിരിക്കുകയാണ്സുനിലിന്റെ

ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ അഞ്ചുഗ്രാം എംഡിഎംഎ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ വിളിച്ച്‌ അറിയിക്കുകയായിരുന്നു. ഫെബ്രുവരി 22ന് രാവിലെയാണ് സുനില്‍ ബൈക്കില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന ശബ്ദ സന്ദേശം അധികൃതര്‍ക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബൈക്കില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വിദേശ നമ്ബരില്‍ നിന്നുള്ള ശബ്ദ സന്ദേശമാണ് ഇക്കാര്യം പറഞ്ഞ് അധികൃതര്‍ക്ക് ലഭിച്ചത്.

ശബ്ദ സന്ദേശം എത്തിയ നമ്ബറിനെക്കുറിച്ചുള്ള അധികൃതരുടെ സംശയമാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് നയിച്ചതും ഒടുവില്‍ സത്യം പുറത്തു കൊണ്ടുവന്നതും. സന്ദേശത്തില്‍ സംശയം തോന്നിയ പൊലീസ് സൗമ്യയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്ത് വന്നത് .ഇതിനിടയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് സൗമ്യ കട്ടപ്പന കുടുംബകോടതിയേയും സമീപിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക